ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ഫൈനൽ മത്സരത്തിലെ ചരിത്രപ്രസിദ്ധമായ ഹാഫ്ടൈം ഷോയിൽ ‘എവരിതിങ് ഹല്ലേലൂയ’ പാടി ന്യൂയോർക്ക് സ്റ്റേഡിയത്തെ സംഗീത സാന്ദ്രമാക്കി പോപ്പ് താരം ജസ്റ്റിൻ ബീബർ. കോൾഡ്‌പ്ലേയുടെ ക്രിസ് മാർട്ടിൻ ഒരുക്കിയ ഹാഫ്ടൈം ഷോയിലാണ് ജനലക്ഷങ്ങൾ ആവേശത്തിലും അതിലുപരി ദൈവിക സ്മരണയിലേക്കും നയിച്ച ഗാനം ആലപിച്ചത്. യോർക്ക്/ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടന്ന അർജന്റീന-സ്പെയിൻ ഫൈനലിന്റെ ഇടവേളയിലാണ് ബിടിഎസ്, മഡോണ, ഷക്കീറ എന്നിവർക്കൊപ്പം ജസ്റ്റിൻ ബീബറും സ്റ്റേജിലെത്തിയത്. തന്റെ പ്രശസ്തമായ ആക്കൂസ്റ്റിക് ട്രാക്ക് “എവരിതിങ് ഹല്ലേലൂയ” (EVERYTHING HALLELUJAH) അത്യന്തം വികാരനിർഭരമായി അവതരിപ്പിച്ചാണ് ബീബർ സ്റ്റേഡിയത്തിലെ ലക്ഷക്കണക്കിന് കാണികളെയും ലോകമെമ്പാടുമുള്ള പ്രേക്ഷകരെയും വിസ്മയിപ്പിച്ചത്. കോൾഡ്‌പ്ലേ (Coldplay) ഫ്രണ്ട്മാൻ ക്രിസ് മാർട്ടിൻ ക്യൂറേറ്റ് ചെയ്ത ഈ മെഗാ സംഗീത സായാഹ്നം, ഗ്ലോബൽ സിറ്റിസൺ എഡ്യൂക്കേഷൻ ഫണ്ടിനായുള്ള ധനസമാഹരണത്തിന്റെ ഭാഗമായാണ് സംഘടിപ്പിച്ചത്. ഹൈ-എനർജി പോപ്പ് പ്രകടനങ്ങൾക്ക് നടുവിൽ ബീബറിന്റെ ആത്മാവ് തൊട്ടറിഞ്ഞ ഈ ഗാനം വേൾഡ് കപ്പ് ഫൈനലിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നായി മാറി.

