വെട്ടുകാട്: തിരുവനന്തപുരം ലത്തീൻ അതിരൂപത ലിജിയൻ ഓഫ് ഓഫ് മേരി സൗത്ത് കമ്മീസിയം പള്ളിത്തുറ ,സെൻറ് ആൻഡ്രൂസ്, അഞ്ചുതെങ്ങ് കൂരിയാകളുടെ കീഴിലുള്ള പ്രസീദിയ അംഗങ്ങളിലെ പ്രതിനിധികളുടെ കൂടിവരവും പഠനശിബിരവും സെൻറ് ഡൊമിനിക് വെട്ടുകാട് ഇടവക ഹാളിൽ വച്ച് നടന്നു. പുതുക്കുറിച്ചി ഫെറോന പ്രീസ്റ്റ് കോഡിനേറ്റർ ഫാ. അലോഷ്യസിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം മോൺ. സി. ജോസഫ് ഉദ്ഘാടനം ചെയ്തു. തിരുസഭയ്ക്ക് അംഗങ്ങൾ നൽകിവരുന്ന് സംഭാവനകൾ വലുതാണെന്നും ജീവിത വിശുദ്ധി മുറുകെപിടിച്ച് മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു. അൽമായ ശുശ്രൂഷ ഡയറക്ടറും ലീജിയൻ ഓഫ് മേരി ആദ്ധ്യാത്മിക ഉപദേഷ്ടാവുമായ ഫാ. ബീഡ് മനോജ അമാതോ അനുഗ്രഹ പ്രഭാഷണം നടത്തി. ഇടവക വികാരി ഫാ. പോൾ ജി ആശംസ അർപ്പിച്ചു. സിസ്റ്റർ സിസിലി സ്വാഗതവും സിസ്റ്റർ ബീന നന്ദിയും അർപ്പിച്ചു. തുടർന്ന് ബ്രദർ ക്രിസ്തുദാസ് ബ്രദർ ജെയിംസ് ബ്രദർ ടനി റോക്കി, ബ്രദർ മാത്യൂസ്, ബ്രദർ പത്രോസ്, സിസ്റ്റർ കൊച്ചുത്രേസ്യ തുടങ്ങിയവർ നിയമാവലിയുടെ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസുകൾ എടുത്തു.

