കഴക്കൂട്ടം: കഴക്കൂട്ടം ഫെറോന കരസ്മാറ്റിക് ടീമിന്റെ നേതൃത്വത്തിൽ ഒന്നാം ക്ലാസ് മുതൽ ഡിഗ്രി വരെയുള്ള വിദ്യാർത്ഥികൾക്കായി മൂന്നു ദിവസത്തെ ക്രിസ്റ്റിൻ ധ്യാനം സംഘടിപ്പിച്ചു. ഏപ്രിൽ 9 വ്യാഴാഴ്ച്ച ഫൊറോന കോർഡിനേറ്റർ ഫാ. പ്രബലിൻ്റെ അധ്യക്ഷതയിൽ ഫൊറോന വികാരി ഫാ. റോബിൻസൺ ധ്യാനം ഉദ്ഘാടനം ചെയ്തു. വിവിധ ഇടവകകളിൽ നിന്നായി 175 വിദ്യാർത്ഥികൾ ധ്യാനത്തിൽ പങ്കെടുത്തു. നസ്രത്ത് സന്യാസി സഭയിൽ നിന്നുള്ള 4 സിസ്റ്റർമാർ ധ്യാനത്തിന് നേതൃത്വം നൽകി. ഫെറോനയിലെ മതബോധന അധ്യാപകരും കരിസ്മാറ്റിക് ടീം അംഗങ്ങളും സന്നിഹിതരായിരുന്നു. കുട്ടികളിൽ വിശ്വാസം ആഴപ്പെടാനുതുകുന്ന ക്ലാസ്സുകൾ, പാട്ട്, ഡാൻസ്, കുമ്പസാരം, കൗൺസലിങ്, എന്നിവയുൾകൊള്ളുന്നതായിരുന്നു ധ്യാനം. ധ്യാനത്തിൻ്റെ അവസാന ദിവസം ഫൊറോന അജപാലന ശുശ്രൂഷ സമിതി കോഡിനേറ്ററും കാര്യവട്ടം ഇടവക വികാരിയുമായ ഫാ. പ്രബൽ കുട്ടികൾക്കായി ദിവ്യബലി അർപ്പിച്ചു.

