കുലശേഖരം: ഈ വർഷത്തെ എം.വി.ആർ. പുരസ്കാരം നേടിയ തിരുവനന്തപുരം അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച് പെരേരയേയും മുഖ്യമന്ത്രിയുടെ വിശിഷ്ടസേവ മെഡൽ നേടിയ ശ്രീമതി അജിതയേയും കുലശേഖരം ഇടവക ആദരിച്ചു. നവംബർ 3 ഞായറാഴ്ച ദിവ്യബലിക്ക് ശേഷം നടന്ന ചടങ്ങിലാണ് ഇരുവരെയും ആദരിച്ചത്. സാമൂഹ്യരംഗത്ത് മോൺ. യൂജിൻ എച്ച് പെരേര നടത്തുന്ന പ്രവർത്തനങ്ങൾ സമൂഹത്തിൽ ഗുണപരമായ പല മാറ്റങ്ങൾക്കും കാരണമായിട്ടുണ്ടെന്ന് ഇടവക വികാരി ഫാ. ജെറോം അമൃതയ്യൻ പറഞ്ഞു.
മുൻ മന്ത്രിയും രാഷ്ട്രീയ നേതാവുമായ എം. വി രാഘവന്റെ നാമഥേയത്തിൽ സാമൂഹ്യ പ്രവർത്തകർക്ക് നല്കുന്ന ഈ വർഷത്തെ എം. വി. ആർ അവാർഡ് തിരുവനന്തപുരം അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച് പെരേര ഇക്കഴിഞ്ഞ ദിവസം ഏറ്റുവാങ്ങിയിരുന്നു.സത്യസന്ധമായും ആത്മാർത്ഥമായും പോലീസ് സേനയിൽ ചെയ്തസേവനത്തിനാണ് ഇടവകാംഗം കൂടിയായ ശ്രീമതി അജിതയ്ക്ക് വിശിഷ്ടസേവാ മെഡൽ ലഭിച്ചത്.