പൂവാർ: കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ കീഴിലുള്ള കൊച്ചിൻ ഫിഷറീസ് സർവ്വേ ഓഫ് ഇന്ത്യ കൊച്ചി യൂണിറ്റിന്റെ സഹായത്തോടെ ടി.എസ്.എസ്.എസ് (ഇ. എസ്.പി) പള്ളം ഇടവക യൂണിറ്റും മത്സുമേഖല ശുശ്രൂഷയും സംയുക്തമായി പ്ലാസ്റ്റിക് വിമുക്ത കടലും തീരവും എന്ന പൊതുജന അവബോധ പരിപാടി പള്ളം ബീച്ചിൽ സംഘടിപ്പിച്ചു. ശുചീകരണ പരിപാടി പള്ളം ഇടവക വികാരി ഫാ. തദയൂസ് ഉദ്ഘാടനം ചെയ്തു. ഡോ. സുജിത്ത് പട്നായ്ക്, പി. ഉദയപ്പൻ( ക്യാപ്റ്റൻ), രാജമണി, സോണി ആന്റണി, എസ്. സിൽവോറി, സീന Sr സുജതേമസ്, ഇടവക മക്കൾ എന്നിവർ നേതൃത്വം നൽകി.
എക്സിബിഷനും കൺവെൻഷനും തിരുവനന്തപുരം സോഷ്യൽ സർവീസ് സൊസൈറ്റി TSSS- ഡയറക്ടർ ഫാ. ആഷ്ലിൻ ഉദ്ഘാടനം ചെയ്തു. പി. ഉദയപ്പൻ (ക്യാപ്റ്റൻ) വിഷയാവതരണം നടത്തി. വാർഡ് മെമ്പർ ധനലക്ഷ്മി, സിസ്റ്റർ.സുജാ തോമസ്, സിസ്റ്റർ.സീന, മത്സ്യമേഖല കൺവീനർ മാത്യൂസ്, കൊച്ചി സോണൽ ഡയറക്ടർ സിജോ പി വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
തുടർന്ന് പള്ളം ഇടവക ചുറ്റി പ്ലാസ്റ്റിക് വിമുക്ത കടലും തീരവും എന്ന മുദ്രാവാക്യമുയർത്തി ബോധവൽക്കരണ റാലി നടന്നു. ഇ.എസ്.പി കമ്മ്യൂണിറ്റി ട്രെയിനർ രാജമണി, മത്സ്യമേഖല ആനിമേറ്റർ സോണി ആന്റണി, അടിമലത്തുറ ഡി ക്രിസ്തുദാസ്, മാത്യൂസ്, ഷൈൻ ജോസ്, ബിനോജ് എന്നിവർ റാലിക്ക് നേതൃത്വം നൽകി .