ഇറ്റലി: 2025 ജൂബിലി വർഷത്തോടനുബന്ധിച്ച് , ഫ്രാൻസിസ് പാപ്പാ 2024 ഡിസംബർ 26 ന് ഇറ്റലിയിലെ റെബിബിയ കാരാഗൃഹത്തിലും വിശുദ്ധ വാതിൽ തുറക്കും. “സ്‌പെസ് നോൺ കോൺഫൂന്ദിത്ത്” ജൂബിലിക്കു വേണ്ടിയുള്ള പേപ്പൽ രേഖയിൽ പറയുന്നതുപോലെ കാരാഗൃഹത്തിൽ കഴിയുന്നവർക്കു മാനസാന്തരത്തിന്റെയും, ദൈവീക കരുണയുടെയും അനുഭവങ്ങൾ നൽകുവാൻ, ഇറ്റാലിയൻ നീതി ന്യായ മന്ത്രിസഭയുടെ അനുവാദത്തോടെ ഫ്രാൻസിസ് പാപ്പാ 2024 ഡിസംബർ 26 ന് ഇറ്റലിയിലെ റെബിബിയ കാരാഗൃഹത്തിലും വിശുദ്ധ വാതിൽ തുറക്കും.
വിശുദ്ധ വർഷത്തിൽ, സാമൂഹിക പ്രവർത്തനങ്ങളിലൂടെ നിരവധി തടവുകാരെ പുനരധിവസിപ്പിക്കുന്നതിനുള്ള രൂപങ്ങൾ നടപ്പിലാക്കാനും വിവിധ പദ്ധതികൾ തയാറാക്കുന്നതായി ജൂബിലി പരിപാടികളെക്കുറിച്ചുള്ള പത്രസമ്മേളനത്തിൽ ആർച്ച് ബിഷപ്പ് ഫിസിക്കേല്ല പറഞ്ഞു.
ഇതോടെ പതിനഞ്ചാമത്തെ തവണയാണ് ഫ്രാൻസിസ് പാപ്പാ ജയിൽ സന്ദർശനം നടത്തി അന്തേവാസികളുമായി കൂടിക്കാഴ്ച്ച നടത്തുന്നത്. കാരാഗൃഹത്തിൽ വിശുദ്ധ വാതിൽ തുറക്കുന്നത്, ജൂബിലികളുടെ ചരിത്രത്തിലെയും ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്നാണ്.