ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഭാരത സർക്കാരിന്റെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഇന്നേ ദിനം ചാനലുകളിലൂടെ നൽകിക്കൊണ്ടിരിക്കുന്ന മ്യൂസിക്കൽ ആൽബം തയ്യാറാക്കിയിരിക്കുന്നത് നെയ്യാറ്റിൻകര രൂപത വൈദികനായ ഫാദർ ആർ. പി. റോബിൻ രാജും സംഘവുമാണ്..
കേരള, തമിഴ്നാട്, പോണ്ടിച്ചേരി, ലക്ഷദീപ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുമാണ് എൻട്രികൾ സ്വീകരിച്ചത്.. അതിൽ നിന്നും തിരഞ്ഞെടുത്ത ഗാനമാണ് ഇന്ന് സംപ്രേഷണം ചെയ്തു വരുന്നത്..
അന്തിയൂർക്കോണം, കുരിവിൻമുകൾ ഇടവകകളിലെ കലാകാരന്മാരും യുവജനങ്ങളുമാണ് അണിയറ പ്രവർത്തകർ…