മാർച്ച് 1: ഗൾഫ് നാടുകളിൽ പ്രത്യേകമായി ഇറാനിലുള്ള നമ്മുടെ പ്രവാസി സഹോദരങ്ങളുടെ ഡേറ്റ ശേഖരിച്ച് ലിസ്റ്റ് തയ്യാറാക്കി അവിടെയുള്ള പ്രവാസികളുടെ കാര്യങ്ങളിൽ ഇടപെടാൻ നോർക്ക എക്സിക്യൂട്ടീവ് ഡയറക്ടർക്ക് ശുപാർശ നൽകുകയും അവർ ഇടപെടുകയും ചെയ്തു.
മാർച്ച് 2: നോർക്ക സി. ഈ. ഓ യെ നേരിട്ടു കാണുകയും അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് ഫലമായി ബന്ധപ്പെട്ടവരുടെ സുരക്ഷ ഉറപ്പു വരുത്തുകയും ചെയ്തു
മാർച്ച് 16: പ്രവാസികളെ സഹായിക്കുന്ന രൂപത ഗർഷോം ഹെല്പ് ഡെസ്ക് വഴി വീണ്ടും ഇറാനിലുള്ള പ്രവാസികളുടെ ലിസ്റ്റ് ആവശ്യപ്പെട്ടതു പ്രകാരം അവരുടെ സുരക്ഷ ഉറപ്പു വരുത്തുവാൻ പരിശ്രമിക്കുന്നു.
മാർച്ച് 20: രൂപതയിൽനിന്ന് ദുബായ്, അബുദാബി, കുവൈറ്റ്, ഖത്തർ, എന്നിവിടങ്ങളിൽ എംബസിയുമായി ഇടപെട്ട് പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ നോർക്ക കൂടിക്കാഴ്ച നടത്തി. അപ്പോൾ തന്നെ വീഡിയോ കോൾ വഴി എംബസിയുമായി ബന്ധപ്പെട്ട് പ്രവാസികളുടെ പ്രശ്നങ്ങളും പരിഹരിക്കുവാൻ ആവശ്യപ്പെട്ടു.
തൂത്തൂർ ഫെറോന തമിഴ്നാട് സ്റ്റേറ്റിൽ ആയതിനാൽ അവിടെയുള്ള പ്രവാസികളുടെ കാര്യത്തിൽ ഇടപെടുന്നതായി അവിടെയുള്ള ജില്ലാകളക്ടറുടെ മുന്നിൽ ധർണ നടത്തുകയും തുടർഫലമായി പ്രശ്നങ്ങളിൽ ഇടപെടുമെന്ന ഉറപ്പു നേടിയെടുക്കുകയും ചെയ്തു.
മാർച്ച് 21: രൂപത ഗർഷോം ഹെൽപ്പ് ഡെസ്ക് വഴിയായി കേരള ഗവർണർക്ക് നിവേദനം കൊടുക്കുകയും ഗവർണർ ഇറാൻ എമ്പസിയുമായി ബന്ധപ്പെടുകയും വേണ്ട സഹായം ആവശ്യപ്പെടുകയും ചെയ്തു.
രൂപത നേരിട്ടും ഇറാൻ എംബസിക്ക് നമ്മുടെ ആശങ്കകളും ആവശ്യങ്ങളും അറിയിച്ചുകൊണ്ട് ബന്ധപ്പെട്ടു.
ജനുവരി ഒന്നിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി സർക്കാർ പ്രഖ്യാപിച്ച ധനസഹായം (5000 രൂപ) പ്രവാസികൾക്കും ലഭ്യമാക്കുന്നതിനായി രൂപതാ പ്രവാസികാര്യ കമ്മീഷൻ എക്സിക്യൂട്ടീവ് അംഗങ്ങൾ വഴിയായും ജനറൽബോഡി അംഗങ്ങൾ വഴിയായും ആനിമേറ്റർ വഴിയായും ഓൺലൈൻ രജിസ്ട്രേഷൻ നടന്ന് വരുന്നു.
ഗൾഫിൽ നിന്നും തിരിച്ചെത്തിയ മാനസിക വെല്ലുവിളി നേരിടുന്നവർക്ക് വേണ്ടി കൗൺസിലിങ്ങും ആവശ്യമായ മാർഗ്ഗനിർദ്ദേശവും നൽകിവരുന്നു.
പ്രവാസികളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് അതിരൂപത അധ്യക്ഷൻ കേരള സർക്കാരിന് നിവേദനം സമർപ്പിച്ചു.
വിദേശത്തുള്ള ചില സംഘടനകൾ വഴി അവിടെയുള്ള പ്രവാസികളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും കഴിയുന്നത്ര നന്നായി ഇടപെടാമെന്നു ഉറപ്പുനൽകുകയും, നമ്മുടെ ആവശ്യങ്ങൾ ഉന്നയിക്കാനായി കോൺടാക്ട് നമ്പർ തരികയും ആവശ്യക്കാർക്ക് മരുന്നും മറ്റ് സാധനങ്ങളും എത്തിച്ചുകൊടുക്കുകയും ചെയ്യുന്നു.
നമ്മുടെ തന്നെ പല വൈദികരും പ്രവാസി സഹോദരങ്ങളെ സോഷ്യൽ മീഡിയ വഴി ബന്ധപ്പെടുകയും അവരുടെ ആവശ്യങ്ങൾ അന്വേഷിക്കുകയും ഇടപെടൽ നടത്തുകയും ചെയ്തുവരുന്നു.