പുനലൂർ ലത്തീൻ രൂപതയിലെ മുതിർന്ന വൈദികൻ റവ. ഫാ. ടോണി എൽ. നിര്യാതനായി. എണ്‍പത് വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം. കൊല്ലം രൂപത മയ്യനാട് ഇടവകാംഗമാണ്. ഇന്ന് (20.11.2020) ഉച്ചക്ക് 2.00 മണിക്ക് തിരുവനന്തപുരം ജൂബിലി ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം. തിരുവനന്തപുരം ലത്തീൻ അതിരൂപതയിലും നെയ്യാറ്റിൻകര, കൊല്ലം, പുനലൂർ രൂപതകളിലും നിരവധി ഇടവകകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1966 ഏപ്രിൽ 23ന് പൗരോഹിത്യം സ്വീകരിച്ചു. ദീർഘകാലമായി തിരുവനന്തപുരം അതിരൂപതയിൽ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.
അന്ത്യശുശ്രൂഷകൾ (21.11.2020) പകൽ 11 മണിക്ക് മയ്യനാട് സെന്റ് ജേക്കബ്‌സ് ഇടവക ദേവാലയത്തിൽ.