അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് തിരുവന്തപുരം അതിരൂപതയുടെ സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചു. സേയ് നോ ടു ഡ്രഗ്സ് സേയ് യെസ് ടു ലൈഫ് എന്ന പേരിലാണ് ലഹരി വിരുദ്ധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി ജനറൽ ആശുപത്രിയുടെ മുന്നിൽ അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ സന്ദേശം നൽകുന്ന ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
മുദ്രാവാക്യങ്ങളെയെഴുതിയ പ്ലകാർഡുകളേന്തി ലഹരി വിരുദ്ധ പ്രതിജ്ഞയും വിദ്യാർഥികൾ ഏറ്റു ചൊല്ലി. സ്കൂളിലെ സയൻസ് ക്ലബ്ബിന്റെയും നാച്ചുറൽ ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് ലഹരിവിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചത്.