അതിജീവനത്തിനും നിലനിൽപ്പിനുമായി തിരുവനന്തപുരം ലത്തീൻ അതിരൂപത നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വത്തിക്കാനിലെ മലയാളി സമൂഹം. ഫാ. സനു ജോസഫിന്റെ നേതൃത്വത്തിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ ഞായറാഴ്ച നടത്തിയ പ്രത്യേക പ്രാർത്ഥന അവസരത്തിലാണ് ഐക്യദാർഢ്യ പ്രഖ്യാപനമായി മലയാളി സമൂഹം അണിനിരന്നത്.
പതിനഞ്ചോളം വൈദികരുടെ സാന്നിധ്യത്തിൽ അർപ്പിച്ച ദിവ്യബലിയിൽ ഫാ.ഡാൾ തിരുവനന്തപുരം ലത്തീൻ അതിരൂപത നടത്തുന്ന സമരത്തിന്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണം നടത്തി. പ്രകൃതിക്കും മനുഷ്യനും ഒരുപോലെ ദോഷം ചെയ്യുന്ന വികസനങ്ങൾ നിർത്തലാക്കാൻ വേണ്ടിയാണ് ഈ ജീവൻ മരണ പോരാട്ടം എന്ന് ഫാദർ ഡാൾ കൂട്ടിച്ചേർത്തു.
56 ദിവസം പിന്നിടുന്ന നിരാഹാര സമരത്തിന് പ്രാദേശികമായും സ്വദേശികമായും കിട്ടുന്ന പിന്തുണകൾ വളരെയധികം പ്രചോദനകരം ആണെന്നും സമരസമിതി അറിയിച്ചു.