പുല്ലുവിള ഫെറോനാ ദേവാലയത്തിന്റെ സബ്സ്റ്റേഷനായ വെള്ളലുമ്പ് സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയം 15- ആം തിയതി വൈകിട്ട് തിരുവനന്തപുരം അതിരൂപത അധ്യക്ഷൻ ഡോ. തോമസ് ജെ നേറ്റോ ജനങ്ങൾക്ക് സമർപ്പിച്ചു. ഒരു വർഷത്തിലേറെ നാളുകൾ നിർമ്മാണ പ്രവർത്തനങ്ങൾക്കായി വേണ്ടിവന്നതായി ദേവാലയ നിർമ്മാണ കമ്മിറ്റി അംഗങ്ങൾ പറഞ്ഞു.
ഇടവക വികാരി ഫാ. ആന്റണി, സഹവികാരി ഫാ. സജിത്ത് സോളമൻ, ഫാ. ജോസ് എന്നിവരും ആശിർവാദ കർമ്മത്തിനു നേതൃത്വം നൽകി. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പുതിയ ദേവാലയമെന്ന സ്വപ്ന സാക്ഷാത്കാരതികവിലാണ് വെള്ളലുമ്പ് ഇടവകാംഗങ്ങൾ. ഇടവക വികാരിക്കൊപ്പം പാരിഷ് കൗൺസിൽ അംഗങ്ങളും പള്ളിയുടെ നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.