തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ നിന്ന് ഏഴ് ഡീക്കന്മാർ വൈദികപട്ടം സ്വീകരിച്ചു. ഇന്നലെ വൈകിട്ട് 4 മണിക്ക് പാളയം സെന്റ് ജോസഫ് കത്തീഡ്രൽ ദേവാലയത്തിൽ വച്ചാണ് പൗരോഹിത്യ സ്വീകരണ കർമ്മം നടന്നത്. ഫാ. ഹെറിൻ എച്., ഫാ. വിൻസെന്റ് കുമാർ, ഫാ. രാജേന്ദ്രൻ, ഫാ. ജോയ് ആന്റണി, ഫാ. ജസ്റ്റിൻ ഡിക്രൂസ്, ഫാ. ഫ്രാങ്ക്‌ളിൻ ഡി., ഫാ. ദീപു ക്രിസ്റ്റഫർ, എന്നിവരാണ് പൗരോഹിത്യം സ്വീകരിച്ചത്.
തിരുവനന്തപുരം ലത്തീൻ അതിരൂപത അധ്യക്ഷൻ തോമസ് ജെ. നേറ്റോ മെത്രാപൊലീത്തയുടെ മുഖ്യകാർമികത്വത്തിൽ നടന്ന പൗരോഹിത്യ ശുശ്രൂഷയിൽ സഹായമെത്രാൻ ക്രിസ്തുദാസ് പിതാവും അതിരൂപതയിലെ നിരവധി വൈദീകരും സന്യസ്തരും അൽമായരും നവ വൈദീകരുടെ കുടുംബാഗങ്ങൾക്കൊപ്പം പൗരോഹിത്യ സ്വീകരണ കർമ്മത്തിൽ പങ്കെടുത്തു.
തെക്കേ കൊല്ലംകോട് ഇടവകയിൽ ശ്രീ. ഹെർബിന്റെയും ശ്രീമതി പെട്രീഷ്യയുടെയും മൂന്നു മക്കളിൽ ഒന്നാമനാണ് ഫാ. ഹെറിൻ. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 2010-ൽ സെന്റ് വിൻസന്റ് സെമിനാരിയിൽ ചേർന്നു. തത്വശാസ്ത്രം പൂന പേപ്പൽ സെമിനാരിയിലും റീജൻസി കാലഘട്ടം ബിഷപ്സ് ഹൗസിലും ദൈവശാസ്ത്രം ആലുവ കാർമൽ ഗിരി സെമിനാരിയിലും ഡിക്കൻ മിനിസ്ട്രി പൂന്തുറ ഇടവകയിലും പൂർത്തിയാക്കി.
ഫാ. ഫ്രാങ്ക്‌ളിൻ അടിമല ഇടവകയിൽ ശ്രീ ഡേവിഡിന്റെയും ശ്രീമതി അന്തോണിയമ്മയുടെയും മൂന്ന് മക്കളിൽ ഒന്നാമനാണ്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 2019 സെന്റ് വിൻസെന്റ് സെമിനാരിയിൽ ചേർന്നു. തത്വശാസ്ത്രം പൂന പേപ്പൽ സെമിനാരിയിലും റീജൻസി കാലഘട്ടം ബിഷപ്പ് ഹൗസിലും ദൈവശാസ്ത്രം ആലുവ കാർമൽ ഗിരി സെമിനാരിയിലും ഡീക്കൻ മിനിസ്ട്രി താഴമ്പള്ളി ഇടവകയിലും പൂർത്തിയാക്കി.
വെട്ടുകാട് ഇടവകയിൽ ശ്രീ.ക്രിസ്റ്റഫറിന്റെയും ശ്രീമതി ലത്തീഷ്യയുടെയും മൂന്ന് മക്കളിൽ ഒന്നാമനാണ് ഫാ. ദീപു ക്രിസ്റ്റഫർ. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 2009ൽ സെന്റ് വിൻസന്റ് സെമിനാരിയിൽ ചേർന്നു. തത്വശാസ്ത്രം ആലുവ കാർമൽ ഗിരി സെമിനാരിയിലും റീജൻസി കാലഘട്ടം ബിഷപ്പ് ഹൗസിലും ദൈവശാസ്ത്രം ബാംഗ്ലൂർ സെന്റ് ജോസഫ് സെമിനാരിയിലും ഡീക്കൻ മിനിസ്ട്രി തുമ്പ ഇടവകയിലും പൂർത്തിയാക്കി.
ഫാ. ജസ്റ്റിൻ ഡിക്രൂസ്, പള്ളിത്തുറ ഇടവകയിൽ പരേതനായ ശ്രീ ജെറോം ഡിക്രൂസിന്റെയും ശ്രീമതി ജെസീന ഡിക്രൂസിന്റെയും മൂന്നു മക്കളിൽ ഒന്നാമനാണ്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 2019 സെന്റ് വിൻസെന്റ് സെമിനാരിയിൽ ചേർന്നു. തുടർന്ന് തത്വശാസ്ത്രവും ദൈവശാസ്ത്രവും ആലുവ കാർമൽ ഗിരി സെമിനാരിയിലും റീജൻസി കാലഘട്ടം മൈനർ സെമിനാരിയിലും ഡീക്കൺ മിനിസ്ട്രി പരുത്തിയൂർ ഇടവകയിലും പൂർത്തിയാക്കി.
നീരോടി ഇടവകയിൽ ശ്രീ. രാജുവിന്റെയും ശ്രീമതി സെൽവറാണിയുടെയും മൂന്നുമക്കളിൽ ഒന്നാമനാണ് ഫാ. ജോയ് ആന്റണി. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 2007-ൽ സെന്റ് വിൻസന്റ് മൈനർ സെമിനാരിയിൽ ചേർന്നു. തത്വശാസ്ത്രം പൂനെ പേപ്പൽ സെമിനാരിയിലും റീജൻസി കാലഘട്ടം വിശ്വപ്രകാശ് സെൻട്രൽ സ്കൂളിലും ദൈവശാസ്ത്രം നെതർലാൻഡിലെ ഹ്രോട്ട് സെമിനാരി റോൾതുക്കിലും പൂർത്തിയാക്കി.
മരിയനാട് ഇടവകയിൽ ശ്രീകുമാർ ജോണിന്റെയും ശ്രീമതി റോസമ്മയുടെയും മൂന്ന് മക്കളിൽ ഒന്നാമനാണ് ഫാ. വിൻസെന്റ് കുമാർ. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 2007ൽ സെന്റ് വിൻസെന്റ് മൈനർ സെമിനാരിയിൽ ചേർന്നു. തത്വശാസ്ത്രം ആലുവ കാർമൽ ഗിരി സെമിനാരിയിലും റീജൻസി കാലഘട്ടം ബിഷപ് ഹൗസിലും ദൈവശാസ്ത്രം നെതർലാൻഡിലെ ഹ്രോട്ട് സെമിനാരി റോൾതുക്കിലും പൂർത്തിയാക്കി.
പൂന്തുറ ഇടവകയിൽ പരേതനായ ശ്രീ. ഫ്രാങ്കിളിന്റെയും ശ്രീമതി ബെറ്റിയുടെയും ആറു മക്കളിൽ രണ്ടാമനാണ് ഫാ. രാജേന്ദ്രൻ, പ്രാഥമിക വിദ്യാഭ്യസത്തിനു ശേഷം 2008 ൽ സെന്റ് വിൻസെന്റ് മൈനർ സെമിനാരിയിൽ ചേർന്നു തുടർന്ന് തത്വശാസ്ത്രം ചെന്നൈ സേക്രട്ട് ഹാർട്ട് സെമിനാരിയിലും റീജൻസി കാലഘട്ടം അതിരൂപത മൈനർ സെമിനാരിയിലും ദേവ ശാസ്ത്രം പൂനൈ പേപ്പൽ സെമിനാരിയിലും ഡീക്കൻ മിനിസ്ട്രി ചെറിയതുറ ഇടവകയിലും പൂർത്തിയാക്കി