തിരുവനന്തപുരം : മാമ്പള്ളിയിലെ മൽസ്യവിപണന സ്ത്രീ തൊഴിലാളികളുടെ നൂതന സംഭ്രംഭമായ
‘ഫ്രഷ് ഫിഷ്’ ശ്രദ്ധയമാക്കുന്നു. അഞ്ചുതെങ്ങ്, മാമ്പള്ളി മുതാലപ്പൊഴി എന്നീ തീരങ്ങളിൽ നിന്നും സംഭരിക്കുന്ന മീനുകൾ ഓൺലൈൻ വഴി ലഭിക്കുന്ന ഓർഡർ അനുസരിച്ച് ഉപാഭോക്താക്കൾക് എത്തിച്ചു കൊടുക്കുന്നതാണ് ‘ഫ്രഷ് ഫിഷ്’ സംരംഭം.
മാമ്പളി ഇടവകയിലെ ജോയ്‌സ്,ലിയ, അജിത , ജെസ്‌ലി,ലിസി ,ഷേർളി എന്നിവർ ചേർന്നാണ് സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ‘സെൽഫ് എംപ്ലോയ്‌മെന്റ് വിമൻ അസോസിയേഷന്റെ'(SEWA) നേതൃത്വത്തിൽ ഫ്രഷ് ഫിഷ്’ വിപണന ശൃംഖലക്ക് രൂപം നൽകിയത്. നിലവിൽ ആറ്റിങ്ങൽ, വർക്കല, ചിറയൻകീഴ് പ്രദേശങ്ങളിൽ ‘ഫ്രഷ് ഫിഷ്’ പ്രവർത്തിക്കുന്നത്.
ഓർഡറുകൾ നൽകുന്നതിനും കൂടുതൽ അറിയുന്നതിനും 8921658297, 9497342327 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.