തിരുവനന്തപുരം: സഖിയും തിരുവനന്തപുരം സാമൂഹ്യ ശുശ്രൂഷ സമിതിയും സംയുക്തമായി മാർച്ച് 8 വനിതാ ദിനത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി. യുടെ സഹകരണത്തോടെ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള തീരദേശ ജില്ലകളിലുടെ 3 ദിവസം സഞ്ചരിച്ച് ‘നാളത്തെ സുസ്ഥിരതയ്ക്ക് ഇന്ന് ലിംഗസമത്വം’ എന്ന ആഹ്വാനം സ്ത്രീപുരുഷ ഭേദമന്യെ 10000 വ്യക്തികളിലേക്കെത്തിക്കുന്ന സന്ദേശയാത്രയുടെ ഫ്ലാഗ് ഓഫ് ഇന്ന് രാവിലെ 9 മണിക്ക് അക്കാമ്മ ചെറിയാൻ സ്ക്വയറിൽ പ്ലാനിംഗ് ബോർഡ് അംഗം മിനി സുകുമാർ, ജില്ലാ പഞ്ചായത്ത് മെമ്പറും മുതിർന്ന മാധ്യമ പ്രവർത്തകയും ആയ ഗീതാ നസീർ, പി. എസ്. സി. അംഗവും മാധ്യമ പ്രവർത്തകയും ആയ പാർവതി ദേവി എന്നിവർ ചേർന്ന് നടത്തി. പ്രസ്തുത ചടങ്ങിൽ പങ്കെടുത്തവർക്ക് TSSS ഡയറക്ടർ ഫാ. സബാസ് ഇഗ്നേഷ്യസ് സ്വാഗതം ആശംസിച്ച ചടങ്ങ് മിനി സുകുമാർ ഉദ്ഘാടനം ചെയ്തു.
KSRTC യെ പ്രതിനിധീകരിച്ച് ഡെപ്യൂട്ടി മാനേജർ സജിൻ, സൗത്ത് സോൺ കോർഡിനേറ്റർ ജയകുമാർ എന്നിവർ പങ്കെടുത്തു.