തിരുവനന്തപുരം: മെത്രാഭിഷേക ചടങ്ങിൽ മോസ്റ്റ് റെവേറെന്റ് ലിയോപോൾഡോ ജിറേലി പങ്കെടുക്കുമെന്ന് ജനറൽ കൺവീനർ വെരി. റെവ. ഡോ. മോൺ. സി ജോസഫ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വത്തിക്കാൻ സ്ഥാനപതി ലിയോപോൾഡോ ജിറേലി മെത്രാഭിഷേക ചടങ്ങുകൾക്ക് ശേഷം വിശ്വാസികളെ അഭിസംബോധനം ചെയ്യും. ഇരുപതോളം വൈദികമേലധ്യക്ഷൻമാർ ചടങ്ങിൽ പങ്കെടുക്കും.
അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് വൈകുന്നേരം 4 മണിക്ക് നിശ്ചയിച്ചിരുന്ന ചടങ്ങുകൾ 4:45 ലേക്ക് മാറ്റിയതായി സംഘാടകർ അറിയിച്ചു. പ്രസ്തുത സമ്മേളനത്തിൽ അതിരൂപത സഹായമെത്രാനും മെത്രാഭിഷേക സംഘാടക സമിതി ചെയർമാനുമായി റൈറ്റ്. റെവ. ഡോ. ക്രിസ്തുദാസ് ആർ, പ്രോഗ്രം കൺവീനർ മോൺ നിക്കൊളാസ് റ്റി, അതിരൂപത മീഡിയ ഡിറക്ടറും മീഡിയ ആൻഡ് പബ്ലിസിറ്റി കൺവീനറുമായ റെവ ഫാ ദീപക് ആൻന്റോ, റെവ ഫാ ഹൈസെന്റ് എം നായകം, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ശ്രീ. ബൈജു ജോസി എന്നിവർ പങ്കെടുത്തു.