തിരുവനന്തപുരം: മാർച്ച് 19ന് ചെറുവെട്ടുകാട് ഗ്രൗണ്ടിലും 20ന് സെന്റ്. ജോസഫ് സ്കൂൾ ഗ്രൗണ്ടിലും വച്ച് നടക്കുന്ന മെത്രാഭിഷേക-അനുമോദന ചടങ്ങുകളുടെ അവസാനഘട്ട തയ്യാറെടുപ്പെടുകളും ചർച്ചകളും നടത്തി തിരുവനന്തപുരം ലത്തീൻ അതിരൂപത . അതിഥികളെ സ്വീകരിക്കൽ, ഗതാഗതം, വോളന്റീർറിംഗ്, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ സബ് കമ്മിറ്റികളുടെ അവസാനഘട്ട വിലയിരുത്തലുകൾക്കായാണ് യോഗം വിളിച്ചുകൂട്ടിയത്. ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജു സാന്നിധ്യം അറിയിച്ച യോഗത്തിൽ അനുമോദന ചടങ്ങിലെ മുഖ്യമന്ത്രിയുടെ പോർട്ടോക്കോൾ നിയമാവലികൾ, പാർക്കിംഗ് സൗകര്യങ്ങൾ തുടങ്ങി നിരവധി സുരക്ഷ ക്രമീകരണങ്ങളും വിഷയങ്ങളായി.
മെത്രാഭിഷേക സംഘാടക സമിതി ചെയർമാൻ ക്രിസ്തുദാസ് ആർ.അധ്യക്ഷത വഹിച്ച യോഗത്തിൽ മോൺ.സി.ജോസഫ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ മോൺ.നിക്കോളാസ്.ടി, തിരുവനന്തപുരം സബ് കളക്ടർ, തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ, ട്രാഫിക് എ.സി.പി. മാർ, ഡി.സി.പി., കെ.എസ്.ആർ.ടി.സി. എക്സിക്യൂട്ടീവ് ഡയറക്ടർമാർ, ഏഴു സബ് കമ്മിറ്റികളുടെയും കൺവീനർമാർ , കമ്മിറ്റി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.