ഗോവ: 2023 നവംബർ 11 മുതൽ 13 വരെ ഓൾഡ് ഗോവയിലെ സെന്റ് ജോസഫ് വാസ് സ്പിരിച്വൽ റിന്യൂവൽ സെന്ററിൽ വെച്ച് സിസിബിഐ ലെയ്റ്റി കമ്മീഷൻ ദേശീയ അൽമായ സമ്മേളനം നടന്നു. “സിനഡലിനു ശേഷമുള്ള ഇന്ത്യൻ സഭയിൽ അല്മായരുടെ പങ്ക്” എന്ന സെമിനാറിന്റെ കേന്ദ്ര പ്രമേയം അർത്ഥവത്തായ ചർച്ചകൾക്കും ഉൾക്കാഴ്ചകൾക്കും സമഗ്രമായ വേദിയൊരുക്കി.
കർദ്ദിനാൾ ഫെറോയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം സിസിബിഐ പ്രസിഡന്റും ഗോവ ആന്റ് ദാമൻ ആർച്ച് ബിഷപ്പുമായ ഫിലിപ്പെ നേരി ഉദ്ഘാടനം ചെയ്തു. ബാംഗ്ലൂർ ആർച്ച് ബിഷപ്പും സിസിബിഐ അൽമായ കമ്മീഷൻ ചെയർമാനുമായ മോസ്റ്റ് റവ. പീറ്റർ മച്ചാഡോ, “ഇന്ത്യയിലെ ക്രിസ്ത്യാനികളുടെ സ്ഥിതി”, “ഇന്നത്തെ അവസ്ഥയോടുള്ള സഭയുടെ പ്രതികരണം” എന്നീ സെഷനുകൾക്ക് നേതൃത്വം നൽകി. സിസിബിഐ അൽമായ കമ്മീഷൻ എക്‌സിക്യൂട്ടീവ് സെക്രട്ടറി ഫാ. ആന്റണി ജെ. ഫെർണാണ്ടസ്, ഫാ. പോൾ പുതുശ്ശേരി സി.എസ്.സി, ശ്രീ. അഡ്രിയാൻ റൊസാരിയോ തുടങ്ങിയവരും വിവിധ സെഷനുകൾക്ക് നേതൃത്വം നല്കി. ഇന്ത്യയിലുടനീളമുള്ള വിവിധ രൂപതകളെയും പ്രദേശങ്ങളെയും പ്രതിനിധീകരിച്ച് 65 അൽമായ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.