കളമശ്ശേരി: കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രഥമ കലോത്സവം യുവ തരംഗ് 2023- ൽ തിരുവനന്തപുരം ലത്തീൻ അതിരൂപത റണ്ണർ അപ്പ് കരസ്ഥമാക്കി. രണ്ട് ദിവസങ്ങളിലായി നടന്ന കലോത്സവത്തിൽ ആദ്യദിവസം രചനാ മത്സരങ്ങളും രണ്ടാം ദിവസം കലാമത്സരങ്ങളും അരങ്ങേറി. 12 ലത്തീൻ രൂപതകളിൽ നിന്നായി 400 ഓളം യുവജനങ്ങൾ പങ്കെടുത്തു.
കലാമത്സങ്ങൾക്ക് കളമശ്ശേരി സെന്റ് . പോൾസ് ഇൻ്റർനാഷണൽ സ്കൂൾ വേദിയായി. കലാ മത്സരങ്ങളുടെ ഉദ്ഘാടനം പ്രശസ്ത ഛായാഗ്രാഹകനും നിയോ ഫിലിം സ്കൂൾ സ്ഥാപകനുമായ ഡോ. ജെയ്ൻ ജോസഫ് നിർവ്വഹിച്ചു. കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന അദ്ധ്യക്ഷത വഹിച്ചു. കെ.ആർ.എൽ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ, ലാറ്റിൻ സംസ്ഥാന ഡയറക്ടർ ഫാ. ജിജു ജോർജ് അറക്കത്തറ, ഫാ. റാഫേൽ ഷിനോജ്, സി. നോർബർട്ട സി.ടി.സി., രാജീവ് പാട്രിക്, ജോസ് വർക്കി, മീഷ്മ ജോസ്, അനുദാസ് സി.എൽ, മാനുവൽ ആൻ്റണി എന്നിവർ സംസാരിച്ചു. കെ.സി.വൈ.എം സംസ്ഥാന ജനറൽ സെക്രട്ടറി ജോജി ടെന്നിസൺ വിജയികൾക്ക് അനുമോദനങ്ങൾ നേർന്നു.
തിരുവനന്തപുരം രൂപതയെ പ്രതിനിധീകരിച്ച് 70-ഓളം യുവജങ്ങൾ വിവിദ മത്സരങ്ങളിൽ പങ്കെടുത്തു. അതിരൂപത ഡയറക്ടർ ഇൻ-ചാർജ് ഫാ. ഡാർവിൻ , പ്രസിഡന്റ് സാനു സാജൻ, വൈസ് പ്രെസിഡന്റുമാരായ ശിൽപ, മനു, ജനറൽ സെക്രട്ടറി പ്രീതി എഫ്. , ട്രഷറർ സ്റ്റെബി സിൽവേരി, സെക്രട്ടറിമാരായ രോഹിത്, ജീന, സുജിത, സിന്റിക്കേറ്റ് അംഗം മെറിൻ, സെനറ്റ് അംഗം അബിൻസ്റ്റൺ, സോഷിയ- പൊളിറ്റിക്കൽ കൺവീനർ നിതിൻ, പേട്ട ഫെറോന ഡയറക്ടർ ഫാ. ഡേവിഡ്സൺ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കലോത്സവത്തിൽ പങ്കെടുത്തത്.