കുഞ്ഞിപൈതങ്ങളുടെ തിരുനാൾ ദിനമായ ഇന്നലെ ചൂഷണവും പട്ടിണിയും യുദ്ധവും മൂലം ദുരിതമനുഭവിക്കുന്ന എല്ലാ കുട്ടികൾക്കും വേണ്ടി പ്രാർത്ഥിക്കാൻ അഭ്യർത്ഥിച്ച് ഫ്രാൻസിസ് പാപ്പ. കുഞ്ഞിപ്പൈതങ്ങളുടെ തിരുനാളിൽ ചൂഷണം,പട്ടിണി,യുദ്ധം എന്നിവയാൽ കഷ്ടപ്പെടുന്ന എല്ലാ കുഞ്ഞുങ്ങളെയും കുറിച്ച് നമുക്ക് ചിന്തിക്കാമെന്നും അവരെ സംരക്ഷിക്കാനും പിന്തുണയ്ക്കാനും കർത്താവ് തന്റെ അനുഗ്രഹത്താൽ നമ്മെ സഹായിക്കട്ടെ എന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കൂടാതെ ഈ 2022- ന്റെ അവസാനത്തിൽ ദൈവത്തിന്റെ നന്മയ്ക്കും കാരുണ്യത്തിനും നന്ദി പറയാൻ നമുക്ക് സാധിക്കണം. ബെദ്ലഹേമിൽ വെളിപ്പെടുത്തപ്പെട്ട ദൈവസ്നേഹം ഉക്രൈനിലെ യുദ്ധത്താൽ അസ്വസ്ഥരായ നമ്മുടെ ഹൃദയങ്ങൾക്ക് ആശ്വാസം നൽകട്ടെ എന്നും പാപ്പ ഉദ്ബോധിപ്പിച്ചു.