പൂത്തുറ സെന്റ് റോക്സ് ദേവാലയത്തിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നിർമ്മിച്ച പുതിയ സെമിത്തേരി മോൺ. ജോർജ് പോൾ ആശിർവദിച്ചു. 2022 ഏപ്രിൽ മാസം അന്നത്തെ ഇടവക വികാരിയായിരുന്ന ഫാ. ബിനു അലക്സിന്റെ നേതൃത്വത്തിൽ അതിരൂപത സഹായ മെത്രാൻ ക്രിസ്തുദാസ് ആർ പുതിയ സെമിത്തേരിക്കായി തറക്കല്ലിട്ട് നിർമ്മാണ പ്രവർത്തനമാരംഭിച്ച സെമിത്തേരിയാണ് ഇന്നലെ ആശിർവദിച്ചത്.
ആശിർവാദത്തിനു ശേഷം നടന്ന ദിവ്യബലിയിൽ ഇടവകാംഗം കൂടിയായ ഫാ. റോഷൻ മുഖ്യകാർമികനായിരുന്നു. ഇടവക വികാരി ഫാ. ബീഡ് മനോജിന്റെയും ഇടവക കൗൺസിലിന്റെയും നേതൃത്വത്തിലായിരുന്നു ക്രമീകരണങ്ങൾ നടത്തിയത്. പുതിയൊരു സ്റ്റേജും, സ്റ്റേജിലായി പിയാത്തയുടെ രൂപവും മറുവശത്ത് കായൽ ഭാഗത്തോട് ചേർന്ന് വിശുദ്ധ റോക്കി പുണ്യവാളന്റെ രൂപവും സ്ഥാപിച്ച് ആശിർവദിച്ചു.