2021 ഒക്ടോബർ 9 തിയതി ഫ്രാൻസിസ് മാർപ്പാപ്പ തുടക്കം കുറിച്ചു സാധാരണ സിനഡിന് തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ പ്രൗഢപ്രാരംഭം. പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ അതിരൂപതാ അധ്യക്ഷൻ ഡോ. സൂസപാക്യം പിതാവിന്റെ ദിവ്യബലിയോടെ സിനഡിന് അതിരൂപതാതലത്തിൽ തുടക്കമായി. പരിശുധാത്മാവിന്റെ വെളിച്ചത്തിൽ യേശുവാകുന്ന വഴിയിലൂടെ കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതത്വം എന്നീ മൂല്യങ്ങൾ മുറുകെപ്പിടിച്ച് ഒരുമിച്ച് ദൈവരാജ്യത്തിലേക്ക് യാത്രചെയ്യുവാൻ മെത്രാപ്പൊലീത്ത ആഹ്വാനം ചെയ്തു.
അതിരൂപത വികാരി ജനറൽ വെരി റവ. മോൺ. സി. ജോസഫ്, അജപാലന ശുശ്രൂഷ ഡയറക്ടർ റവ. ഫാ. ഡാർവിൻ പീറ്റർ, കത്തീഡ്രൽ വികാരി വെരി റവ. മോൺ. നിക്കോളാസ്. ടി. ജുഡീഷ്യൽ വികാരി റവ. ഫാ. ജോസ് ജി., ഫൊറോന വികാരി വെരി. റവ. ഫാ. ഹയസിന്ത് എം. നായകം എന്നിവർ പങ്കെടുത്തു.