Contact
Submit Your News
Wednesday, July 9, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Archdiocese

സിനഡിന് ആരംഭം കുറിച്ചുകൊണ്ട് മെത്രാപ്പൊലീത്തയുടെ സർക്കുലർ

newseditor by newseditor
19 October 2021
in Archdiocese
0
16മത് സാധാരണ സിനഡിന് തിരുവനന്തപുരം അതിരൂപതയിൽ തുടക്കം
0
SHARES
92
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം : സിനഡിന് ആരംഭം കുറിച്ചുകൊണ്ട് തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പൊലീത്ത ആർച്ച്ബിഷപ് ഡോ. സൂസപാക്യം പ്രത്യേക സർക്കുലർ പുറപ്പെടുവിച്ചു. 2021 ഒക്ടോബർ ഒമ്പതാം തീയതി ശനിയാഴ്ച ഫ്രാൻസിസ് പാപ്പാ രണ്ടുകൊല്ലം ദീർഘിക്കുന്ന മെത്രാന്മാരുടെ സിനഡ് പ്രക്രിയക്ക് തുടക്കം കുറിച്ചിരുന്നു. അടുത്ത ദിവസമായ ഞായറാഴ്ച റോമിലെ വി. പത്രോസിന്റെ ബസിലിക്കയിൽ ആഘോഷമായ ദിവ്യബലി അർപ്പിച്ചു കൊണ്ട് പാപ്പാ സിനഡിന് വേണ്ടി പ്രാർത്ഥിക്കുകയും അതിന്റെ വിജയത്തിനായി സഭാംഗങ്ങളുടെ സഹകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് തിരുവനന്തപുരം മെത്രാപ്പോലീത്ത സിനഡ് പ്രഖ്യാപനത്തിന് വിശ്വാസികളെ ഉദ്ബോധിപ്പിച്ചുകൊണ്ട് സർക്കുലർ പുറപ്പെടുവിച്ചത്. 2023 ഒക്ടോബർ മാസം വരെ സഹയാത്രികരായി സഭയെ വിശുദ്ധികരിക്കാനുള്ള ദൗത്യത്തിന് സജീവമായി പങ്കുചേരാൻ പാപ്പാ സിനഡിലൂടെ എല്ലാവരെയും ക്ഷണിക്കുന്നു.

സിനഡിന്റെ അർത്ഥതലങ്ങളെ വ്യാഖ്യാനിച്ചു കൊണ്ടായിരുന്നു മെത്രാൻ കത്ത് ആരംഭിച്ചത്. സിനഡിൽ അർത്ഥപൂർണമായി പങ്കുചേരണമെങ്കിൽ സിനഡിന്റെ അർത്ഥം, ഉത്ഭവം, പ്രവർത്തനശൈലി, ഉദ്ദേശലക്ഷ്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വ്യക്തമായ അറിവ് നമുക്ക് എല്ലാവർക്കും ഉണ്ടാകണം എന്നദ്ദേഹം കത്തിലൂടെ പറഞ്ഞു. ‘സിനഡ്’ എന്ന ഗ്രീക്ക് വാക്കിന്റെ അർത്ഥം ‘ ഒരുമിച്ച് യാത്ര ചെയ്യൽ’ എന്നാണെന്നും പരിശുദ്ധാത്മാവിനെ വെളിച്ചത്തിൽ യേശുവിന് വഴിയിലൂടെ ദൈവ രാജ്യത്തേക്കുള്ള ഒരുമിച്ചുള്ള യാത്രയാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി. ഒറ്റയ്ക്ക് ആർക്കും രക്ഷപ്പെടാനാവില്ലന്നും സഭ രക്ഷയുടെയും ദൈവരാജ്യത്തിന്റെയും അടയാളവും കൂദാശയും ആണെന്ന് അദ്ദേഹം പറഞ്ഞു.

വിശ്വസിക്കുന്നവർ എല്ലാം യേശുവിൽ ഒന്നായി യേശു അനുഭവം എല്ലാരും പങ്കുവെക്കുമ്പോൾ ആണ് രക്ഷ ഒരു യാഥാർഥ്യമായി തീരുന്നത്. ഈ ആശയം ഉൾക്കൊള്ളുന്നതാണ് ഇത്തവണ സീനത്തിന്റെ വിചിന്തനവും ചർച്ചാവിഷയവുമായി തിരഞ്ഞെടുത്തത്. ” സിനഡാത്മക സഭയ്ക്കായി: കൂട്ടായ്മ, പങ്കാളിത്തം, പ്രേക്ഷിതത്വം ” എന്നതാണ് ചിന്താവിഷയം.
ആരംഭംമുതൽ സഭയിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും ഐക്യം ശിഥിലമാകുന്നു എന്ന് തോന്നുമ്പോഴും വിശ്വാസത്തെ ഒന്നുകൂടെ ഉറപ്പിക്കാനും തിളക്കമുള്ളതാക്കിത്തീർക്കാനും സഭാഗങ്ങളെല്ലാം ഒരുമിച്ചുകൂടി വിശ്വാസം ആഴമായി അനുഭവിച്ചറിയുകയും പ്രഘോഷിക്കുകയും ചെയ്യുന്ന ഒരു പാരമ്പര്യം സഭയിൽ ഉണ്ടായിരുന്നു. സഭാ ലോകം മുഴുവൻ വ്യാപിച്ചതോടെ പ്രാദേശിക സഭയ്ക്ക് പുറമേ ചില അടിയന്തര സന്ദർഭങ്ങളിൽ ലോകത്തിലെ എല്ലാ മെത്രാന്മാരും ഒരുമിച്ചുകൂടുന്ന സമ്മേളനങ്ങളും ചരിത്രത്തിൽ കാണാൻ സാധിക്കും. സാർവത്രിക സൂനഹദോസ് എന്നാണ് ഇത്തരം സമ്മേളനങ്ങൾ അറിയപ്പെടുന്നത്. ഇപ്രകാരം വിളിച്ചു കൂട്ടിയ അവസാന സമ്മേളനം ആണ് 1965-ൽ അവസാനിച്ച രണ്ടാം വത്തിക്കാൻ സൂനഹദോസ്. ഈ സൂനഹദോസിന്റെ അനുഭവം സിനഡുകളിലൂടെ തുടരാൻ ആഗ്രഹിക്കുന്നതായി വി. പോൾ ആറാമൻ പപ്പാ സൂചിപ്പിച്ചിരുന്നു. എല്ലാ മെത്രാന്മാർക്കും പകരം വിവിധ രാജ്യങ്ങളിലെ മെത്രാൻ സമിതികൾ തിരഞ്ഞെടുക്കുന്ന പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനമാണ് സിനിഡ്. 1974- ൽ വിശുദ്ധ പോൾ ആറാമൻ ബാപ്പ തന്നെ ആദ്യത്തെ സിനഡ് വിളിച്ചുകൂട്ടുകയും ചെയ്തു. മെത്രാന്മാരുടെ പതിനാറാമത്തെ സിനഡ് ആണ് ഇപ്പോൾ ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുപുറമേ, ചില പ്രത്യേക സാഹചര്യങ്ങളിൽ മെത്രാന്മാരുടെ അസാധാരണ സിഡികളും സമ്മേളിച്ചതായി നമുക്ക് കാണാൻ സാധിക്കും. ഇപ്രകാരം വിളിച്ചുകൂട്ടുന്ന ഓരോ സിനഡിനും ഉത്തരവാദപ്പെട്ടവരുടെ സഹായത്തോടെ നിർദ്ദേശിക്കുന്ന ഒരു ആനുകാലിക ചർച്ചാ വിഷയവും, അതേ കുറിച്ചുള്ള ഒരു പഠനം രേഖയും, ഉരുക്ക് അറിയിക്കുകയും ഉണ്ടായിരിക്കും. പ്രതിനിധികളായി തിരഞ്ഞെടുക്കുന്ന മെത്രാന്മാർ ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് അവർ പ്രാധാന്യം നൽകുന്ന ഏതെങ്കിലും വിഷയം സിനഡ് പിതാക്കന്മാരുടെ മുൻപിൽ അവതരിപ്പിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നത്. അവസാനം സിനഡിന്റെ പഠനങ്ങളെല്ലാം ക്രോഡീകരിച്ച സഭയുടെ വളർച്ചയ്ക്കായി ആനുകാലിക മാർഗനിർദേശങ്ങൾ നൽകുന്ന പ്രമാണരേഖയായി പ്രസിദ്ധീകരിക്കുകയാണ് പതിവ്.

ഇപ്പോൾ പ്രഖ്യാപിച്ച സിനഡിന് ഇതിന് മുമ്പുള്ള
സിനഡുകളിൽ നിന്നും ഏറെ വ്യത്യാസമുണ്ട്. ഈ സിനഡിനെ വേണമെങ്കിൽ ഒരു വികേന്ദ്രീകൃത സിനഡായി വിശേഷിപ്പിക്കാനാകും. മെത്രാന്മാരുടെ സിനഡ് സാധാരണഗതിയിൽ ഏതാണ്ട് ഒരു മാസം ദീർഘിക്കുന്നതാണ്. എന്നാൽ കഴിഞ്ഞ ഒൻപതാം തീയതി ഫ്രാൻസിസ് പാപ്പ തുടക്കംകുറിച്ച സിനഡ് രണ്ടു കൊല്ലങ്ങൾക്ക് ശേഷം 2023 ഒക്ടോബറിലാണ് അവസാനിക്കുന്നത്. ഈ കാലയളവിൽ ഓരോ സഭാ അംഗത്തിനും അവരുടെ വരദാനങ്ങൾക്കനുസരിച്ച് സഭയുടെ വളർച്ചയ്ക്ക് ഇടപെടാനുള്ള ധാരാളം അവസരങ്ങളുണ്ട്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ഈ സിനഡ് സംഘടിപ്പിച്ചിരിക്കുന്നത്. 2009 ഒക്ടോബർ 17-ആം തീയതി രൂപതയിലെ എല്ലാ സംവിധാനങ്ങളോടൊപ്പം പ്രാദേശികമായ ആരംഭിക്കുന്ന ഈ സിനെഡിന്റെ വിചിന്തനങ്ങൾ ഓരോ ഭൂഖണ്ഡങ്ങളുടെയും സമതികൾ ക്രോഡീകരിച്ച ശേഷം റോമിലെ തിരഞ്ഞെടുക്കപ്പെട്ട മെത്രാന്മാരുടെ സമ്മേളനം സഭയുടെ വളർച്ചയ്ക്കും വിശുദ്ധീകരണത്തിനുമായി നൽകുന്ന മാർഗനിർദേശങ്ങളോടെ സമാപിക്കും.
ഫ്രാൻസിസ് പാപ്പ ഇപ്പോൾ തുടക്കം കുറിച്ച സിനഡിന്റെ ഉദ്ദേശം ദീർഘമായ പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷം വിഷയത്തെ ആസ്പദമാക്കി സഭയുടെ വളർച്ചയ്ക്ക് ആവശ്യമായ ഒരു പ്രമാണരേഖ രൂപപ്പെടുത്തുക എന്നതുമാത്രമല്ല, അതിനേക്കാളും ഉപരിയായി സഭാംഗങ്ങൾ എല്ലാം ഈ രണ്ട് കൊല്ലം നെഞ്ചോട് ചേർത്ത് പിടിച്ച 10 ലക്ഷ്യങ്ങൾ കൂടി ഇതിന്റെ സംഘാടകർ ചൂണ്ടിക്കാണിക്കുന്നു. സിനഡിന്റെ ഈ രണ്ട് കൊല്ലവും അതിരൂപതയിലെ പ്രവർത്തനങ്ങളെല്ലാം ദേശീയതലത്തിലും സാർവത്രിക തലത്തിലും നിരന്തരം ബന്ധപ്പെട്ട് കൊണ്ട് അവർ നൽകുന്ന നിർദേശങ്ങൾ അനുസരിച്ചു കൊണ്ടാകും.

ഒക്ടോബർ 17 ആം തീയതി ഭദ്രാസന ദേവാലയത്തിൽ ദിവ്യബലി അർപ്പിച്ചു കൊണ്ടാണ് രൂപതാദ്ധ്യക്ഷൻ സിനഡിന്റെ രൂപതാതല ഉദ്ഘാടനം നിർവഹിച്ചത്. റോമിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങൾക്ക് അനുസൃതമായിട്ടയിരുന്നു ആരാധനക്രമം സജ്ജീകരിച്ചത്. അല്മായ- സന്യാസ – വൈദിക പ്രാതിനിധ്യവും കഴിയുന്നത്ര ഉറപ്പാക്കി. രൂപതാതല സിനഡിന്റെ പ്രവർത്തനങ്ങൾ ദേശീയ തലവും സാർവത്രിക തലവുമായി ബന്ധപ്പെട്ട് മുന്നോട്ടുകൊണ്ടുപോകുന്നതിനായി വികാരി ജനറൽ, അതിരൂപത ശുശ്രൂഷ കോർഡിനേറ്റർ എന്നിവരെയും നിയോഗിച്ചു. രൂപതയിലെ എല്ലാ സംവിധാനങ്ങളുടെയും ശുശ്രൂഷയുടെയും ഭാരവാഹികൾ ഇതിനോടൊപ്പം സഹകരിക്കും. സിനഡിന്റെ ഫെറോനാ തല ഉദ്ഘാടനം അതിരൂപത ഉദ്ഘാടനം മാതൃകയായി ഒക്ടോബർ 24 ആം തീയതി ( മിഷൻ ഞായർ) നടത്തുന്നത് ഉചിതമായിരിക്കും എന്നും കത്തിൽ പറയുന്നു. സൗകര്യപ്രദമായ ഏറ്റവും അടുത്ത ദിവസം തന്നെ ഓരോ ഇടവകയിലും സിനഡിന് തുടക്കം കുറയ്ക്കാവുന്നതാണ് എന്നും മെത്രാൻ കത്തിലൂടെ ആവശ്യപ്പെട്ടു.
ഇതോടനുബന്ധിച്ച് ഫെറോനകളിലും ഇടവകകളിലും സിനഡ് സമതികൾക്ക് രൂപം നൽകാനും, ഫെറോനകളിലെയും ഇടവകകളിലെയും വിവിധ സംവിധാനങ്ങളുടെയും ശുശ്രൂഷകളുടെ യും പ്രതിനിധികൾ സിനെഡ് പ്രവർത്തക സമതിയുടെ അംഗങ്ങൾ ആകണമെന്നും മെത്രാൻ ആഹ്വാനം ചെയ്തു. സിനഡിന്റെ ഒരുക്ക രേഖയും പഠന രേഖയും അവ ലഭ്യമാകുന്നതനുസരിച്ച് ബന്ധപ്പെട്ടവർക്ക് അയച്ചു കൊടുക്കുന്നതാണെന്നും രൂപതാതല സിനഡ് സമിതിയുടെ രൂപീകരണത്തിനുശേഷം അവർക്കായി കെ. ആർ. എ. സി. സി. യുടെയും സി.സി.ബി. ഐ യുടെയും ആഭിമുഖ്യത്തിൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യും എന്ന് കത്തിൽ പറയുന്നു.
ഫ്രാൻസിസ് പാപ്പയുടെ സിനഡ് പ്രഖ്യാപനവും അതിനായി നൽകിയ മാർഗ്ഗനിർദ്ദേശങ്ങളും ഒരു ദൈവനിയോഗം ആയി കരുതുന്നുവെന്നും ഒരു ഘട്ടത്തിൽ നമ്മുടെ അതിരൂപതയിൽ തീക്ഷ്ണതയോടെ രൂപംകൊണ്ട സംവിധാനങ്ങളും ശുശ്രൂഷകളും കാലക്രമേണ മന്ദീഭവിച്ചു പോയി എന്നൊരു ആക്ഷേപം പരക്കെ കേൾക്കുന്നുണ്ട് എന്നും കത്തിൽ സൂചിപ്പിക്കുന്നു. കൊറോണവൈറസ് വ്യാപനവും സഭ ജീവിതത്തിൽ കുറെയേറെ വിള്ളലുകൾ ഉണ്ടാക്കിയതായി മെത്രാൻ പറഞ്ഞു. പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റി പുതിയ മനുഷ്യ ധരിക്കുന്ന ഒരു ഉയർത്തെഴുനേൽപ്പ് നായി എല്ലാവരും പ്രാർത്ഥിക്കണമെന്നും അതിനുവേണ്ടി ഒരു അസുലഭാവസരം ആണ് ഫ്രാൻസിസ് പ്രഖ്യാപിച്ച ഈ സിനഡിലൂടെ നമുക്ക് ലഭ്യമാക്കുന്നത് എന്നും സിനഡിന്റെ എല്ലാ പ്രവർത്തനങ്ങളുമായി ആത്മാർത്ഥമായി സഹകരിച്ചു കൊണ്ട് പുതിയ ആകാശവും പുതിയ ഭൂമിയും പടുത്തുയർത്താൻ ആയി പ്രാദേശിക സഭയാകുന്ന നമ്മുടെ അതിരൂപതയെ ദേവരാജ്യമായി രൂപാന്തരപ്പെടുത്താനുള്ള പ്രസ്തുത സംഭവങ്ങളുടെ വിജയത്തിനായി സന്തോഷപൂർവ്വം എല്ലാവരെയും സമർപ്പിക്കുകയും അതിനായി ത്യാഗപൂർവ്വം പരിശ്രമിക്കുകയും ചെയ്യണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് മെത്രാൻ കത്ത് ഉപസംഹരിച്ചത്.

Previous Post

16മത് സാധാരണ സിനഡിന് തിരുവനന്തപുരം അതിരൂപതയിൽ തുടക്കം

Next Post

കേരള സ്റ്റേറ്റ് ബോക്സിങ് : സ്വർണം നേടി ഡാനിയേൽ ജസ്റ്റിൻ

Next Post
കേരള സ്റ്റേറ്റ് ബോക്സിങ് : സ്വർണം നേടി  ഡാനിയേൽ ജസ്റ്റിൻ

കേരള സ്റ്റേറ്റ് ബോക്സിങ് : സ്വർണം നേടി ഡാനിയേൽ ജസ്റ്റിൻ

No Result
View All Result

Recent Posts

  • വിദ്യാഭ്യാസ കായിക മേഖലകളിൽ നേട്ടം കൈവരിച്ചവരെ ആദരിച്ച് വേളി ഇടവക
  • പൂന്തുറ ഇടവകയിൽ സാന്തോം സ്കോളർഷിപ് ഉദ്ഘാടനം ചെയ്തു
  • എംഎസ്‌സി എല്‍സ 03 കപ്പല്‍ അപകടം: നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി; കമ്പനിയുടെ മറ്റൊരു കപ്പല്‍ കസ്റ്റഡിയില്‍ വയ്ക്കാന്‍ നിര്‍ദേശം
  • ‘സ്വച്ഛന്ദ സുന്ദര സമൂഹം കൗണ്‍സിലിംഗിലൂടെ’ സൈക്കോസ്പിരിച്വൽ സെന്ററില്‍ ഏകദിന പഠനശിബിരം നടന്നു
  • വിവിധ പ്രവർത്തനങ്ങളുമായി സെന്റ്. ജോസഫ് ചർച്ച് കാരാളിയിലെ യുവജനദിനാഘോഷം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വിദ്യാഭ്യാസ കായിക മേഖലകളിൽ നേട്ടം കൈവരിച്ചവരെ ആദരിച്ച് വേളി ഇടവക
  • പൂന്തുറ ഇടവകയിൽ സാന്തോം സ്കോളർഷിപ് ഉദ്ഘാടനം ചെയ്തു
  • എംഎസ്‌സി എല്‍സ 03 കപ്പല്‍ അപകടം: നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി; കമ്പനിയുടെ മറ്റൊരു കപ്പല്‍ കസ്റ്റഡിയില്‍ വയ്ക്കാന്‍ നിര്‍ദേശം
  • ‘സ്വച്ഛന്ദ സുന്ദര സമൂഹം കൗണ്‍സിലിംഗിലൂടെ’ സൈക്കോസ്പിരിച്വൽ സെന്ററില്‍ ഏകദിന പഠനശിബിരം നടന്നു
July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.