തിരുവനന്തപുരം മീഡിയ കമ്മീഷനും അജപാലന ശുശ്രൂഷ സമിതിയും ചേർന്ന് സംഘടിപ്പിച്ച ക്രിസ്മസ് കരോൾ ഗാന മത്സരം സ്വർഗ്ഗീയം-2021 സമ്മാനദാനം തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ റവ.ഡോ. ക്രിസ്തുദാസ് ആർ നിർവഹിച്ചു. 2021 ഡിസംബർ മാസത്തിൽ സംഘടിപ്പിച്ച കരോൾ ഗാനമത്സരത്തിൽ ചുരുങ്ങിയ സമയംകൊണ്ട് വിവിധ ഫെറൊനകളിലെ പതിമൂന്നു പ്രശസ്തമായ ഇടവകകളിൽ നിന്നുള്ള ടീമുകളാണ് പങ്കെടുത്തത്. ആ മാസം 20 -ാം തിയ്യതി വരെയായിരുന്നു വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നതിനായി സമയം അനുവദിച്ചു നൽകിയിരുന്നത്.. തിരുവനന്തപുരം കലാഗ്രാമത്തിന്റെ ഡയറക്റ്റർ ഫാ. മാത്യൂസ് M.C.B.S., താമരശ്ശേരി രൂപതാംഗം ഫാ. പ്രീയേഷ് തേവടി തുടങ്ങിയവരാണ് ഗാനങ്ങൾ വിലയിരുത്തി ഡിസംബർ 23ന് ഫലപ്രഖ്യാപനം നടത്തിയത്.
കോവിഡ് കാലത്തും, ക്രിസ്തുമസ് സന്ദേശവും കൂട്ടായ്മാനുഭവവും ഇടവകകളിലെത്തുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കരോൾ ഗാന മത്സരം സംഘടിപ്പിച്ചത്.
ഒന്നാം സ്ഥാനം നേടിയ വലിയവേളി സെന്റ് തോമസ് ഇടവക, 10000 രൂപയും ഫലകവും ഏറ്റുവാങ്ങി. രണ്ടാം സ്ഥാനം നേടുയ നീരോടി സെന്റ് നിക്കോളാസ് ദേവാലയം 5000 രൂപയും ഫലകവും, മൂന്നാം സ്ഥാനം നേടിയ തൃക്കണ്ണാപുരം ഗുഡ് ഷെപ്പേർഡ് ഇടവക 3000 രൂപയും ഫലകവും ഏറ്റുവാങ്ങി.