തിരുവനന്തപുരം അതിരൂപതയലെ ഇടവകകളിൽ തീര ജനതയുടെ അതിജീവന സമരവിജയത്തിനായി വരുന്ന ഞായറാഴ്ച ദിവ്യകാരുണ്യ ആരാധനന നടക്കും . ഒക്ടോബർ 9 ഞായറാഴ്ച അതിരൂപതയിലെ എല്ലാ ദേവാലയങ്ങളിലും ഉച്ചതിരിഞ്ഞ് 3 മണിമുതൽ 5 മണി വരെയാണ് ആരാധന നടത്തുന്നത്. അതിരൂപതാ അദ്ധ്യക്ഷൻ ഡോ. തോമസ് ജെ നെറ്റോയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഞായറാഴ്ചത്തെ രണ്ടു മണിക്കൂർ അജിജീവന സമരവിജയത്തിനായി നടത്തുന്നത്. അജപാലന സമിതി, മതബോധന അധ്യാപകർ, വിദ്യാർത്ഥികൾ, ഡിവൈൻ മേഴ്‌സി ഗ്രൂപ്പ് എന്നിവർ സംയുക്തമായി ഇടവകകളിൽ നടക്കുന്ന ആരാധനയ്ക്ക് നേതൃത്വം നൽകും. “മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിനു സാധ്യമാണ്” എന്ന ലൂക്കാ സുവിശേഷ ഭാഗമാണ് ആരാധനയുടെ കേന്ദ്ര ആശയം.