അഞ്ചുതെങ്ങ്: കെആർഎൽസിബിസി മുപ്പതാം ജനറൽ അസംബ്ലി അംഗീകരിച്ച വിദ്യാർത്ഥി കേന്ദ്രീകൃത ബദൽ സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി അഞ്ചുതെങ്ങ് ഫെറോനയിലെ വെന്നിക്കോട് ഇടവകയിൽ സ്റ്റുഡൻസ് ഫോറം രൂപീകരിച്ചു. ലത്തീൻ സമുദായത്തിലെ വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ച സാധ്യമാക്കുകയാണ് സ്റ്റുഡൻസ് ഫോറത്തിന്റെ ലക്ഷ്യം. വെന്നിക്കോട് ഇടവകയിൽ ജനുവരി 14-ന് ബൈബിൾ പ്രതിഷ്ഠയെ തുടർന്ന് ഇടവക വികാരി ഫാ. അനിൽ സേവ്യർ ഭദ്രദീപം തെളിച്ച് സ്റ്റുഡൻസ് ഫോറത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് ഫോറം പ്രസിഡന്റായി എബീന, വൈസ് പ്രസിഡന്റായി സ്നേഹ, സെക്രട്ടറിയായി സുബി, ജോയിൻ സെക്രട്ടറിയായി റെജിമോൻ, ക്യാഷ്യറായി ജോഷി എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ ആനിമേറ്റർ ഗ്ലാഡിസ് നിമ്മി ആശംസയും കൺവീനർ സിൻസി സ്വാഗതവും പ്രസിഡന്റ് എബീന കൃതജ്ഞതയും അർപ്പിച്ചു.