കോട്ടയം: ചരിത്രരചനകൾ നിർവഹിക്കുമ്പോൾ ഉറവിടങ്ങൾ കണ്ടെത്തി സൂചികകൾ കൃത്യമായി രേഖപ്പെടുത്തിയാൽ ആധികാരികതയും സ്വീകാര്യതയും വർദ്ധിക്കുമെന്നും, സഭാ സമുദായ ചരിത്രരചന നത്തുന്നവർ ഇക്കാര്യത്തിൽ പ്രത്യേകശ്രദ്ധ പതിപ്പിക്കണമെന്നും കേരള റീജിയൺ ലാറ്റിൻ കാത്തലിക് കൗൺസിൽ ഹെരിറ്റേജ് കമ്മീഷൻ ചെയർമാനും കണ്ണൂർ രൂപത അധ്യക്ഷനുമായ ഡോ. അലക്സ് വടക്കുംതല അഭിപ്രായപ്പെട്ടു. യഥാർഥ ചരിത്രവസ്തുതകൾ തമസ്കരിക്കപ്പെട്ടുപോകാതെ രേഖപ്പെടുത്തിവയ്ക്കുന്നത് ഭാവി തലമുറയ്ക്ക് ചരിത്രാഭിമുഖ്യം വർധിപ്പിക്കുവാൻ ഏറെ സഹായകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള റീജ്യൻ ലാറ്റിൻ കാത്തലിക് ബിഷപ്സ് കൗൺസിൽ (കെആർഎൽസിബിസി) ഹെറിറ്റേജ് കമ്മീഷനും, കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസ്സോസിയേഷനും (കെഎൽസിഎച്ച്എ) സംയുക്തമായി സംഘടിപ്പിച്ച കേരള ലത്തീൻ ചരിത്രകാന്മാരുടെയും എഴുത്തുകാരുടെയും ശിൽപശാല വിമലഗിരി കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂർ രൂപത വികാരി ജനറൽ മോൺ. ഡോ. ക്ലാരൻസ് പാലിയത്ത് അദ്ധ്യക്ഷത വഹിച്ചു. ‘ലത്തീൻ ചരിത്രരചന, സമീപനം, കാഴ്ചപ്പാടുകൾ’ എന്ന വിഷയത്തിൽ സ്റ്റേറ്റ് ആർക്കൈവ്സ് മുൻ ഡയറക്ടർ ഡോ.എസ്.റെയ്മൺ പ്രബന്ധം അവതരിപ്പിച്ചു. കെആർഎൽസിസി അസോസിയേറ്റ് ജനറൽ സെക്രട്ടറി ഫാ.ഡോ.ജിജു ജോർജ് അറക്കത്തറ മോഡറേറ്റർ ആയിരുന്നു. ഹെരിറ്റേജ് കമ്മീഷൻ സെക്രട്ടറി ഫാ. ഡോ.ആൻ്റണി ജോർജ് പാട്ടപ്പറമ്പിൽ, കൃപാസനം ഡയറക്ടർ ഫാ. ഡോ. വി.പി. ജോസഫ്, കെഎൽസിഎച്ച്എ ജനറൽ സെക്രട്ടറി ഡോ.ഗ്രിഗറി പോൾ, അസോ. സെക്രട്ടറി മാത്തച്ചൻ അറയ്ക്കൽ, കോ ഓർഡിനേറ്റർ ഇഗ്നേഷ്യസ് തോമസ്, വിവിധ രൂപതകളെ പ്രതിനിധീകരിച്ച് ഷാർബിൻ സന്ധ്യാവ്, ജോസ് ക്രിസ്റ്റഫർ മാളിയേക്കൽ, അഡ്വ.എഡ്വേർഡ്, ഫാ.റൊമാൻസ് ആൻ്റണി, വി.ടി.കുരീപ്പുഴ, ജസ്റ്റിൻ ബ്രൂസ്, ആർട്സൺ പൊതി, ആൻ്റണി പുത്തൂർ, ഫാ. ഡാനി ജോസഫ് ഡയസ് ഹ്യൂബർട്ട്, ഷാജൻ ജോസഫ്, ഫാ. ഡോ.ആന്റണി കുരിശിങ്കൽ, ഫാ. ജോഷി മുട്ടിക്കൽ, ബീറ്റ ജോൺ, കെ.പി.ജോൺ, തോമസ് കെ.സ്റ്റീഫൻ, അലക്സ് മുതുകുളം, മാത്യു ലിഞ്ചൻ റോയ്, സിസ്റ്റർ ഡോ. മേരി അൻ്റോണിയോ, ഡോ.എസ് സുരേഷ്, രതീഷ് ഭജനമഠം, ജോമോൾ ജോസഫ്, ടോണി ആൻ്റണി, ഹണി തോമസ്, ഫാ. സിൽവസ്റ്റർ കുരിശ്, എമേഴ്സൺ, ഫാ. ഡോ. ഡോൺ ബോസ്കോ, ആൻ്റണി രാജ്, ജോസഫ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ രൂപതകളിൽ നിന്നായി 60പേർ പങ്കെടുത്തു.