തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഓണപ്പരീക്ഷ സെപ്റ്റംബര്‍ മൂന്ന് മുതല്‍ 12 വരെ നടത്തും. ഒന്ന് മുതല്‍ 10 വരെ ക്‌ളാസുകള്‍ക്ക് രാവിലെ 10 മുതല്‍ 12.15 വരെയും ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 3.45 വരെയുമാണ് പരീക്ഷ. വെള്ളിയാഴ്ചകളില്‍ ഉച്ചകഴിഞ്ഞുള്ള പരീക്ഷകള്‍ രണ്ട് മുതല്‍ 4.15 വരെ ആയിരിക്കും. രണ്ട് മണിക്കൂറാണ് പരീക്ഷാസമയം.
ഹൈസ്‌കൂളിന് മൂന്നിന് ആരംഭിക്കുമ്പോള്‍ എല്‍.പി, യു.പി വിഭാഗങ്ങള്‍ക്കും പ്‌ളസ് ടുവിനും നാലാംതീയതിയാണ് പരീക്ഷ ആരംഭിക്കുന്നത്. പ്‌ളസ് ടുവിന് രാവിലെ 9.30 നും ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷ 1.30 നുമാണ് ആരംഭിക്കുന്നത്. 15 മിനിറ്റ് കൂള്‍ ഓഫ് ടൈം ആയും ക്രമീകരിച്ചിട്ടുണ്ട്. ഓണാവധി 13 ന് ആരംഭിക്കുമെങ്കിലും പരീക്ഷാ ദിവസങ്ങളില്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചാല്‍ അന്നത്തെ പരീക്ഷ 13 ന് നടത്തണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.