2023-24 അധ്യയന വർഷം അതിരൂപതയുടെ സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടുകൂടി തിരുവനന്തപുരം ടീച്ചേർസ് ഗിൽഡ് അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ പ്രൈമറി ക്ലാസുകളിലെ അധ്യാപകർക്കായി ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ വച്ച് ഇന്നലെയും ഇന്നുമായി അക്കം അക്ഷരം ആനന്ദം എന്ന പേരിൽ നടത്തിയ പരിശീലന പരിപാടിയിൽ അതിരൂപതയിൽ സേവനമനുഷ്ടിക്കുന്ന നൂറ് അധ്യാപകർ പങ്കെടുത്തു.
അതിരൂപത സഹമെത്രാൻ ഡോ. ക്രിസ്തുദാസ് ആർ പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപകർ അധ്യാപക കൈപ്പുസ്തകം ഉൾപ്പെടെയുള്ള റിസോഴ്സ്സ് ഉപയോഗിക്കുന്നു എന്നുറപ്പാക്കൽ, പ്രൈമറി തല അദ്ധ്യാപക ഹാൻഡ്ബുക്ക് ഉപയോഗിച്ചുള്ള യൂണിറ്റ് തല പ്ലാൻ പരിചയപ്പെടൽ, ദിനചര്യങ്ങൾ അവയുടെ പ്രാധാന്യം അനുസരിച്ചു പട്ടികപ്പെടുത്തുക, അധ്യാപകർക്കുള്ള മോട്ടിവേഷൻ ക്ലാസുകൾ നൽകുക, അധ്യാപകരിൽ ലീഡർഷിപ് ക്വാളിറ്റി വളർത്തുക, ഗണിതം രസകരമായും ലളിതമായും എങ്ങനെ കുട്ടികളിൽ എത്തിക്കാം എന്ന ധാരണ ഉളവാക്കൽ, പ്രൈമറി തലത്തിലുള്ള കുട്ടികൾ മിനിമം ഇംഗ്ലീഷിലും മലയാളത്തിലും എഴുതാനും വായിക്കാനും പ്രാപ്തരാക്കുക, അടിസ്ഥാന ഗണിതം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നിവയായിരുന്നു പരിശീലന പരിപാടിയുടെ പ്രാധന ലക്ഷ്യങ്ങൾ.
പരിശീലന കളരിയുടെ സമാപന സമ്മേളനത്തിൽ അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച് പേരെ അധ്യാപകർക്ക് ബാഗും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.