ശ്വാസകോശ അണുബാധയെ തുടർന്ന് ഫ്രാൻസിസ് പാപ്പയെ ആശുപത്രിയിൽ പ്രവേശിച്ചു. ചികിത്സയുടെ ഭാഗമായി ഏതാനും ദിവസം ആശുപത്രിയിൽ തുടരേണ്ടിവരുമെന്ന് വത്തിക്കാൻ അറിയിച്ചു. എൺപത്തിയാറുകാരനായ പാപ്പക്ക് സമീപ ദിവസങ്ങളിൽ ശ്വാസതടസം അനുഭവപ്പെട്ടതിനെതുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡില്ലെന്ന് കണ്ടെത്തിയിരുന്നതായി അദ്ദേഹത്തിന്റെ വക്താവ് ബ്രൂണി പ്രസ്ഥാവാനയിലൂടെ അറിയിച്ചു.
അനാരോഗ്യത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനാൽ പാപ്പ ആരോഗ്യം വീണ്ടെടുത്തില്ലെങ്കിൽ വിശുദ്ധവാരത്തിലെ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തേക്കില്ലെന്നും അദ്ദേഹം അറിയിച്ചു. 2021-ൽ പത്ത് ദിവസം ചികിത്സ നേടിയ ശേഷം ആദ്യമായാണ് വീണ്ടും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.