സൗജന്യ NEET, KEAM എൻട്രൻസ് ക്രാഷ് കോഴ്സുകൾ , താൽപര്യമുളള വിദ്യാർത്ഥികൾക്കായി അതിരൂപതാ വിദ്യാഭ്യാസ ശുശ്രൂഷയും മരിയൻ എഞ്ചിനീയറിംഗ് കോളേജും ചേർന്ന് ആരംഭിക്കുന്നു. നേരത്തെ എഞ്ചിനീയറിംഗ് കോളേജിൽ എൻജിനീയറിങ് കോഴ്സിന് രജിസ്റ്റർ ചെയ്തവർ ചെയ്യേണ്ടതില്ല. കഴിഞ്ഞ വർഷവും ക്ലാസ്സുകൾ നടത്തിയ നോവൽ അക്കാഡമി ആയിരിക്കും ഇപ്രാവശ്യം ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നത്.
മേനംകുളം,മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ ഏപ്രിൽ 01 ന് ആരംഭിക്കുന്ന ക്ലാസുകൾ രാവിലെ 10.00 മുതൽ വൈകുന്നേരം 4 വരെയായിരിക്കും.രജിസ്ട്രേഷൻ ഫീസ് 1000 രൂപ. ഈ കോഴ്സുകളിൽ ചേരാൻ താൽപര്യമുളളവർ 20.03.2023 – ന് മുൻപായി അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുമായി ബന്ധപ്പെടുക.