പേട്ട: പേട്ട സെൻ്റ് ആൻസ് ഫൊറോന ദേവാലയത്തിലെ കെ.സി.വൈ.എം-ന്റെ നേതൃത്വത്തിൽ കരുണ നിവാസ് ഗേൾസ് ഹോം സന്ദർശിച്ചു. സാന്ത്വനം ചാരിറ്റി പ്രവർത്തനത്തിലൂടെ യുവജനങ്ങൾ സമാഹരിച്ച തുക വിനിയോഗിച്ച് നിത്യോപയോഗ അവശ്യസാധനങ്ങളും സ്നേഹോപകാരവും നൽകി. വെട്ടുതുറ സ്ഥിതി ചെയ്യുന്ന കരുണ നിവാസിൽ സെപ്റ്റംബർ 20 ഞായറാഴ്ച നടത്തിയ സന്ദർശനത്തിൽ ആനിമേറ്റേഴ്‌സ് സിസ്റ്റർ ജെസ്സ് മരിയ, മേരി ലോബൊ ഉൾപ്പെടെ 18 യുവജനങ്ങൾ പങ്കെടുത്ത് അന്തേവാസികളോടൊപ്പം സമയം ചിലവഴിച്ചു.

