ആഴാകുളം: ആഴാകുളം ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി അധ്യാപക ദിനാഘോഷത്തിൽ മെറിറ്റ് അവാർഡ് നൽകി. സെപ്തംബർ 06 ഞായറാഴ്ച രാവിലെ ദിവ്യബലിക്ക് വിദ്യാഭ്യാസ ശുശ്രൂഷ സമിതി അംഗങ്ങൾ നേതൃത്വം നൽകുകയും തുടർന്ന് ദിവ്യബലി മധ്യേ ഇടവക വികാരിയിൽ നിന്നും അധ്യാപകർ ആദരവ് ഏറ്റുവാങ്ങി. അതോടൊപ്പം ഇടവകയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് മെമെന്റോയും ക്യാഷ് പ്രൈസും നൽകി. ഇടവക വികാരി ഫാദർ ആന്റണി ദാസ് ചടങ്ങുകൾക്ക് നേതൃത്വം നൽകി.
