തിരുവനന്തപുരം: ജീവകാരുണ്യ മേഖലയിൽ സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടത്തുന്ന സെന്റ്. വിൻസെന്റ് ഡി. പോൾ സെൻട്രൽ കൗൺസിലിന് പുതിയ നേതൃത്വം. സെൻട്രൽ കൗൺസിലിന്റെ യോഗത്തിൽ ആത്മീയ ഉപദേഷ്ടാവും അതിരൂപത അൽമായ ശൂശ്രൂഷ ഡയറക്ടറുമായ ഫാ. ബീഡ് മനോജ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലികൊടുത്തു. തുടർന്ന് പുതിയ ഭാരവാഹികൾ ചുമതലയേറ്റു. തിരുവനന്തപുരം സെൻട്രൽ കൗൺസിൽ പ്രസിഡന്റ് ലോറൻസ് ടി. ജെ, സെക്രട്ടറി വിജയൻ, ഖജാൻജി ബഞ്ചമിൻ എന്നിവരാണ് ചുമതലയേറ്റത്. മുൻ പ്രസിഡന്റ് ഫ്രാൻസിസ് സന്നിഹിതനായിരുന്നു.

