കുശവർക്കൽ: പേട്ട ഫെറോനയിലെ കുശവർക്കൽ ഇടവകയിൽ സ്റ്റുഡന്റസ് ഫോറം രൂപീകരിച്ചു. പ്രീ പ്രൈമറി തലം മുതലുള്ള വിദ്യാർഥികൾക്ക് പഠനാഭിരുചിയും ജീവിത ലക്ഷ്യവും വളർത്തി ഉത്തമ പൗരന്മാരാക്കിയെടുക്കകയെന്നതാണ് സ്റ്റുഡന്റസ് ഫോറം ലക്ഷ്യം വയ്ക്കുന്നത്. ഇടവക വികാരി ഫാ. പോൾ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫെറോനാ വിദ്യാഭ്യാസ ആനിമാറ്റർ ശോഭ സ്റ്റുഡന്റസ് ഫോറത്തിന്റെ ലക്ഷ്യങ്ങളെയും ദർശനങ്ങളെയും കുറിച്ച് വിവരിച്ചു. സ്റ്റുഡന്റസ് ഫോറം പ്രസിഡന്റായി അന്ന മരിയ ജേക്കബ്നെ-യും വൈസ് പ്രസിഡന്റായി ആരോണിനെയും സെക്രട്ടറിയായി അമേയയെയും ജോയിന്റ് സെക്രട്ടറിയായി അനഘയെയും ട്രഷററായി നിയയെയും തെരഞ്ഞെടുത്തു. ഇടവക വിദ്യാഭ്യാസ കൺവീനർ മേരി വർഗ്ഗീസ്, ഫെറോന സിസ്റ്റർ ആനിമേറ്റർ സൂസൻ എന്നിവർ സന്നിഹിതരായിരുന്നു.