വട്ടിയൂർക്കാവ്: വട്ടിയൂർക്കാവ് ലിറ്റിൽ ഫ്ളവർ ദേവാലയത്തിൽ ഈ വർഷത്തെ വി.എഫ്.എഫ്. 7ാം തിയതി തിങ്കൾ മുതൽ 11-ാം തിയതി വെള്ളി വരെ അഞ്ച് ദിവസങ്ങളിലായി നടത്തപ്പെട്ടു. വിശുദ്ധ കൊച്ചുത്രേസ്യയുടെ ആത്മിയ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള പരിപാടികളാണ് പൊതുവേ ആവിഷ്ക്കരിച്ചത്. കുടപ്പനകുന്ന് മേരിഗിരി കപ്പൂച്ചിൻ ആശ്രമത്തിലെ ബ്രദർ നിതിൻ, ബ്രദർ ആൻഷൽ, ഇടവക അംഗമായ ബ്രദർ ആൻ വിക്ടർ എന്നിവർ നേതൃത്വം നല്കി. രാവിലെ 9 മണിക്കാരംഭിച്ച് വൈകുന്നേരം 4 മണിക്ക് തീരുന്ന രീതിയിലാണ് ഓരോ ദിവസത്തെയും പരിപാടികൾ ക്രമീകരിച്ചത്. രാവിലെ 9 മണിക്ക് ഗ്രോട്ടോയുടെ മുന്നിൽ നിന്നും പ്രദക്ഷിണമായി വന്ന് ബൈബിൾ പ്രതിഷ്ഠ നടത്തിയ ശേഷം ബൈബിൾ പാരായണവും പ്രാർത്ഥനയോടുംകൂടി പരിപാടികൾ ആരംഭിച്ചു.
വിശ്വാസജീവിതം ആഴപ്പെടുത്തുന്നതിനുണ് ഗാനങ്ങളും നൃത്തങ്ങളും സ്കിറ്റുകളും ക്ലാസുകളും ക്രമീകരിച്ചു. കൂടാതെ യേശുവിൻ്റെയും വിശുദ്ധരുടെയും ജീവിതം അടിസ്ഥാനമാക്കിയുള് ഗ്രസ്വചിത്രങ്ങളും പ്രദർശിപ്പിച്ചു. വിശുദ്ധ കൊച്ചുത്രേസ്യയുടെ ജീവചരിത്രം അടിസ്ഥാനമാക്കി ക്വിസ് മത്സരങ്ങളും സംഘടിപ്പിച്ചു.12-ാം ക്ലാസുവരെയുള്ള എല്ലാ കുട്ടികളും VFFൽ പങ്കെടുത്തു. ഇടവകാംഗങ്ങല്ലാത്ത പരിസരവാസികളായ കുട്ടികളും പങ്കാളികളായിരുന്നു.
കുട്ടികളെ സഹായിക്കുന്നതിനായി മതബോധന അധ്യാപകരും പാരിഷ് കൗൺസിൽ അംഗങ്ങളും രക്ഷിതാക്കളും മുഴുവൻ സമയവും കുട്ടികളോടൊപ്പം ഉണ്ടായിക്കുന്നു. ഈ വർഷത്തെ VFF കുട്ടികൾക്ക് ജിതത്തിലെ ഏറ്റം നല്ല ഒരനുഭവമായിരുന്നുവെന്ന് അവർ തന്നെ സാക്ഷ്യപ്പെടുത്തി. VFF -ൽ പങ്കെടുത്ത കുട്ടികൾക്കായി ഈസ്റ്റർ കഴിഞ്ഞ് ഒരു വിനോദയാത്ര സംഘടിപ്പിച്ചു.