പുതുക്കുറിച്ചി: പുതുക്കുറിച്ചി ഇടവകയിലെ യുവജനങ്ങൾ തപസ്സുകാലത്തോടനുബന്ധിച്ച് തെയ്സെ പ്രയർ നടത്തി. ഒരു മാസക്കാലത്തോളം നടന്ന ഒരുക്കങ്ങൾക്കുശേഷം നടന്ന പ്രാർഥനയ്ക്ക് ഇടവകയിലെ വിവിധ പ്രായക്കാരായ നാനൂറോളംപേർ പങ്കാളികളായി. ഫാ. ദീപു ക്രിസ്റ്റഫറിന്റെ നേതൃത്വത്തിൽ നടന്ന പ്രാർഥനയിൽ സുനിൽ ക്രിസ്തുദാസ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. ഇടവക വികാരി ഫാ. ഇഗ്നാസി രാജശേഖരൻ സമാപന ആശീർവാദം നൽകി. ഭക്തിനിർഭരമായി നടന്ന തെയ്സെ പ്രാർഥനയിൽ നിരവധിയാളുകൾ ആത്മീയ ഉണർവ്വ് ലഭിച്ചതായി സാക്ഷ്യപ്പെടുത്തി. ഇടവക കൗൺസിലിന്റെ സഹകരണത്തോടെ ഇടവകയിലെ കെ.സി.വൈ.എം പ്രവർത്തകരാണ് ആവശ്യമായ ഒരുക്കങ്ങൾ നടത്തിയത്.