നെല്ലിയോട്: സ്ത്രീകളെ സ്വയംരക്ഷയുടെ അടിസ്ഥാന വിദ്യകളിൽ പ്രാപ്തരാക്കുന്നതിനായി കെ.സി.വൈ.എം നെല്ലിയോട് യൂണിറ്റിന്റെ വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ മാർച്ച് 9, 2025-ന് “ഡെബോറ” എന്ന പേരിൽ ഒരു സ്വയംരക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. വനിതാദിനാഘോഷത്തിന്റെ ഭാഗമായി ഓവർ ലേഡി ഓഫ് ഇമ്മാകുലേറ്റ് കൺസെപ്ഷൻ ചർച്ച്, നെല്ലിയോട് പരിസരത്ത് നടന്ന പരിപാടിയിൽ 40 ഓളം സ്ത്രീകളും KCYM അംഗങ്ങളും പങ്കെടുത്തു. സിസ്റ്റർ ആനീമേറ്റർ Sr. ക്രിസ്റ്റീനയും ഇടവക വികാരി Fr.വിജിൽ ജോർജും ആശംസകൾ നേർന്ന ക്ളാസിൽ KCYM അംഗങ്ങളായ ഡോണ, ബിൻസി എന്നിവരുടെ നേതൃത്വത്തിൽ പ്രാഥമിക പരിശീലനങ്ങൾ സംഘടിപ്പിച്ചു. സ്ത്രീകൾക്ക് അവശ്യമാകുന്ന പ്രാഥമിക സ്വയംരക്ഷാ സിദ്ധാന്തങ്ങളും ശാരീരിക പരിശീലനങ്ങളുമടങ്ങിയതായിരുന്നു ഈ പരിശീലനക്ലാസ് . സ്ത്രീകൾക്ക് ആത്മവിശ്വാസം നൽകുകയും സുരക്ഷിതത്വബോധം വർദ്ധിപ്പിക്കുകയും ചെയ്ത ഈ പ്രോഗ്രാം വളരെ നല്ല പ്രതികരണം നേടി.