കുന്നുംപുറം: ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുന്നുംപുറം നിത്യസഹായ മാതാ ദേവാലയത്തിലെ മദർ തെരേസ സഖ്യം അംഗങ്ങൾ മാനസികാരോഗ്യ ആശുപത്രിയിലെ രോഗികളെ സന്ദർശിച്ചു. രോഗികൾക്ക് ആവശ്യമായ വസ്ത്രങ്ങളും മറ്റ് ആവശ്യ സാധനങ്ങളും വിതരണം ചെയ്തു. വിശുദ്ധ മദർ തെരേസയുടെ ജീവിത മാതൃക അന്വർത്ഥമാക്കുന്നതാണ് സഖ്യം അംഗങ്ങളുടെ പ്രവർത്തനങ്ങൾ. ഇത് മൂന്നാം തവണയാണ് സഖ്യം മാനസികാരോഗ്യ കേന്ദ്രം സന്ദർശിക്കുന്നതും ഉപവി പ്രവർത്തനങ്ങൾ ചെയ്യുന്നതും. കരുണ്യ പ്രവർത്തനങ്ങൾക്ക് ഇടവക വികാരി ഫാ, ഷാജു വില്ല്യം നേതൃത്വം നൽകി.