പൂത്തുറ: അഞ്ചുതെങ്ങ് ഫെറോനയിലെ പൂത്തുറ വിശുദ്ധ റോക്കി ദേവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ ആത്മീയത ഉൾക്കൊള്ളുവാൻ കുട്ടികൾക്ക് ഏറെ സഹായകരമാകുന്ന ‘ലിറ്റിൽ വേ’ രൂപീകരിച്ചു. പരിശുദ്ധാത്മാവിന്റെ ഗാനത്തോടും, പ്രാർത്ഥനയോടും കൂടി ആരംഭിച്ച ആദ്യ യോഗത്തിൽ ഫാ. ബീഡ് മനോജ്, ഫെറോന ആനിമേറ്റർ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
വിശുദ്ധ കൊച്ചുത്രേസ്യ വിശുദ്ധിയായതിന്റെ ജൂബിലി വർഷം ആഘോഷിക്കപ്പെടുന്ന ഈ വർഷത്തിൽ, വിശുദ്ധയുടെ ജീവിതരീതികൾ കൂടുതലായി അറിഞ്ഞ് വിശുദ്ധയെ അനുകരിക്കുവാൻ കുട്ടികൾ പരിശ്രമിക്കണമെന്ന സന്ദേശം നൽകി. 2025 മേയ് 17 നാണ് വിശുദ്ധ കൊച്ചുത്രേസ്യ വിശുദ്ധയായതിന്റെ ശതാബ്ദി പൂർത്തിയാകുന്നത്.