കുന്നുംപുറം: ജൂബിലി വർഷത്തോടനുബന്ധിച്ച് കുന്നുംപുറം നിത്യ സഹായ മാതാ ദേവാലയത്തിൽ 100 മണിക്കൂർ നീളുന്ന തിരുവചന മണിക്കൂർ ആചരിച്ച് വചനവാരാചരണത്തിന് തുടക്കം കുറിച്ചു. വചനത്തിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്നതിനായി വചന പ്രതിഷ്ഠയോടെയും, ഇടവക ജനം മുഴുവൻ ബൈബിൾ വണങ്ങിയും ദിവ്യബലിയിൽ പങ്കുചേർന്നു കൊണ്ടാണ് വചനവാരത്തിന് ആരംഭം കുറിച്ചത്. ഇടവകവികാരി ഫാ. ഷാജു വില്യം പ്രസ്തുത കർമ്മങ്ങൾക്ക് നേതൃത്വം നൽകി. പഴയ നിയമം മുഴുവൻ വായിക്കുന്നതിനായി ദൈവജനത്തെ ഒരുക്കുന്നതിനാവശ്യമായ ക്രമീകരണങ്ങളും ചെയ്തു.