കുന്നുംപുറം: ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുന്നുംപുറം നിത്യസഹായ മാതാ ദേവാലയത്തിലെ യുവജനങ്ങൾ ഉപവി പ്രവർത്തനം ചെയ്തുകൊണ്ട് യുവജന സമൂഹത്തിന് മാതൃകയായി. വിവിധങ്ങളായ സ്രോതസ്സുകൾ വഴി സമാഹരിച്ച തുക ഉപയോഗിച്ച് ആർസിസിയിലെ 250 പേർക്ക് ഭക്ഷണം വിതരണംചെയ്തു. ഇടവക വികാരി ഫാദർ ഷാജു വില്യം നേതൃത്വത്തിൽ നടന്ന ഈ പ്രവർത്തനത്തിലൂടെ യുവജനങ്ങൾ ജൂബിലിയുടെ പൊരുളറിഞ്ഞ് പ്രത്യാശ പകരുന്നവരായി.