വഴയില: സൊസൈറ്റി ഓഫ് സെന്റ് വിന്‍സെന്റ് ഡി പോള്‍ പേരൂര്‍ക്കട ഏരിയ കൗണ്‍സിലിന്റെ രജതജൂബിലി സമ്മേളനം 25 ആഗസ്റ്റ് ഞായറാഴ്ച വഴയില സെന്റ് ജൂഡ് പാരിഷ് ഹാളില്‍ വച്ച് ആഘോഷിച്ചു. ഏരിയ കൗണ്‍സില്‍ പ്രസിഡന്റ് സിസ്റ്റര്‍ അനീറ്റാ റോയിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം ഏരിയ കണ്‍സില്‍ ആദ്ധ്യാത്മിക ഉപദേഷ്ടാവും മണക്കാട് സഹായ മാതാ ഇടവക വികാരിയുമായ റവ. ഫാ. സെബാസ്റ്റ്യന്‍ കലംബാടന്‍ ഉദ്ഘാടനം ചെയ്തു. വഴയില സെന്റ് ജൂഡ് ചര്‍ച്ച് ഇടവക വികാരി റവ. ഫാ. തമ്പി സേവ്യര്‍ ആത്മീയ സന്ദേശം നല്‍കി.
സെൻട്രൽ കൗണ്‍സില്‍ പ്രസിഡന്റ് ബ്രദര്‍ ഫ്രാന്‍സിസ് ഡി, സെൻട്രൽ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ബ്രദര്‍ ഡയനേഷ്യസ് പെരേര, സെൻട്രൽ കൗണ്‍സില്‍ സെക്രട്ടറി ബ്രദര്‍ ലോറന്‍സ് റ്റി. ജെ., തിരുവനന്തപുരം ഏരിയ കൗണ്‍സില്‍ പ്രസിഡന്റ് ബ്രദര്‍ ആന്‍സലാം എ. ജോണ്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. രജത ജൂബിലി നിറവില്‍ മുന്‍ പ്രസിഡന്റുമാരായിരുന്ന ബ്രദര്‍ ക്ലാരന്‍സ് ജോസഫ് , ബ്രദര്‍ ഏഞ്ചല്‍ മൂസ്, ബ്രദര്‍ എഡ്വേര്‍ഡ് കാര്‍ഡോസ്, ബ്രദര്‍ ബനഡിക്ട് രാജ് എന്നിവരേയും ഇപ്പോഴത്തെ പ്രസിഡന്റ് സിസ്റ്റര്‍ അനീറ്റാ റോയിയേയും ആദരിച്ചു. യോഗത്തില്‍ കോണ്‍ഫറന്‍സുകള്‍ തിരഞ്ഞെടുത്ത രോഗികള്‍ക്ക് ചികില്‍സാ സഹായം വിതരണം ചെയ്തു.
വയനാട് ഉരുള്‍പൊട്ടല്‍ ദൂരന്തത്തില്‍പ്പെട്ടവര്‍ക്കുവേണ്ടി നാഷണല്‍ കൗണ്‍സില്‍ സ്വരൂപിക്കുന്ന ദുരിതാശ്വാസ നിധിയിലേക്ക് കോണ്‍ഫറന്‍സുകള്‍ മുഖേന സ്വരൂപിച്ച തുക ഏരിയ കണ്‍സില്‍ പ്രസിഡന്റ് സിസ്റ്റര്‍ അനീറ്റാ റോയി സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റ് ബ്രദര്‍ ഫ്രാന്‍സിസിന് കൈമാറി. ഏരിയ കൗണ്‍സില്‍ സെക്രട്ടറി ബ്രദര്‍ ജോണ്‍സന്‍ വാര്‍ഷിക റിപ്പോര്‍ട്ടും ഏരിയ കൗണ്‍സില്‍ ട്രഷറര്‍ ബ്രദര്‍ സൈമണ്‍ വാര്‍ഷിക വരവുചിലവ് കണക്കുകളും അവതരിപ്പിച്ചു. സമ്മേളനത്തിന് ബ്രദര്‍ ബനഡിക്ട് രാജ് സ്വാഗതവും സിസ്റ്റര്‍ ബീനാ സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.