വെള്ളയമ്പലം: ക്യാൻസർ രോഗികൾക്ക് ആശ്വാസമേകി അതിരൂപത സാമൂഹ്യ ശൂശ്രൂഷ. നിർധനരായ ക്യാൻസർ രോഗികളുടെ ചികിത്സയ്ക്കും മരുന്നിനുമായി ജോസ്കോ ജ്വല്ലറിയുടെ സഹായത്താൽ ക്യാൻസർ രോഗികൾക്ക് സാമ്പത്തിക സഹായം നൽകി. ജൂലൈ 19 വെള്ളിയാഴ്ച വെള്ളയമ്പലത്ത് വച്ച് നടന്ന ചടങ്ങിൽ ക്യാൻസർ സഹായ പദ്ധതിയുടെ ചെക്ക് വിതരണം ചെയ്തു.
അതിരൂപത സാമൂഹ്യ ശൂശ്രൂഷ ഡയറക്ടർ ഫാ. ആഷ്ലിൻ ജോസ് അധ്യക്ഷത വഹിച്ച ചടങ്ങ് ജോസ്കോ ജ്വല്ലറി ജനറൽ മാനേജർ ശ്രീ ജെയിംസ് പി. എബ്രഹാം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ലത്തീൻ അതിരൂപത ജുഡീഷ്യൽ വികാർ ഫാ. ബെബിൻസൻ അനുഗ്രഹ പ്രഭാഷണം നടത്തി. തിരുവനന്തപുരം ജില്ലയിലെ വിവിധ മതസ്ഥരായ 22 ക്യാൻസർ രോഗികൾക്ക് 10,000 രൂപ വീതം നല്കി. ചടങ്ങിൽ സിസ്റ്റർ സുജ സ്വാഗതവും സിസ്റ്റർ സ്വപ്ന കൃതജ്ഞതയുമേകി.