വെള്ളയമ്പലം: ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ചു കടുത്ത വേനലിലും തിരുവനന്തപുരം നഗരത്തിലേക്ക് പൊങ്കാലയർപ്പിക്കാൻ എത്തിയ ആയിരത്തോളം ഭക്തജനങ്ങൾക്ക് സംഭാരം ഒരുക്കുകയും ഇരിപ്പിടങ്ങളിലേക്ക് ദാഹജലം എത്തിക്കുകയും ചെയ്തു. ഈ നോമ്പുകാലത്തു നല്ലൊരു മാതൃകയാകാൻ കെ.സി.വൈ.എം. യുവജനങ്ങൾക്ക് സാധിച്ചു. യുവജനങ്ങളോടൊപ്പം വൈദികരുടെ സാന്നിധ്യവും ഏറെ ശ്രദ്ധേയമായി.
അതിരൂപതാ കെ. സി. വൈ. എം. ഡയറക്ടർ ഫാ. ഡാർവിൻ ഫെർണാണ്ടസ്, അതിരൂപതാ മറ്റു വൈദീകരായ ഫാ. ബിജോയ്, ഫാ. മനീഷ്, ഫാ. ബെബിൻസൺ അതിരൂപതാ കെ. സി. വൈ. എം. പ്രസിഡന്റ് ജോൺ ബ്രിട്ടോ വാൾട്ടർ, ജനറൽ സെക്രട്ടറി രാജീവ് ആർ, വൈസ് പ്രസിഡൻറ് ആൻസി, സെക്രട്ടറിമാരായ മെറിൻ, സയാന, സംസ്ഥാന സിൻഡിക്കേറ്റ് അംഗങ്ങളായ സനു സാജൻ, പ്രീതി ഫ്രാങ്ക്ളിൻ സംസ്ഥാന സെനറ്റ് അംഗം സ്റ്റെബി എന്നിവർ പങ്കാളികളായി.