ആദ്യവർഷത്തിൽ തന്നെ, പഠിച്ച് SWISSMEM NSDC സർട്ടിഫിക്കറ്റുമായി പുറത്തിറങ്ങിയ എല്ലാവർക്കും ജോലി നൽകി, ഈ കൊറോണക്കാലത്തും അത്ഭുതമായി മാറുകയാണ് മരിയൻ ക്രാഫ്റ്റ് & ആർട്സ് സെന്റർ ഓഫ് എക്സലൻസ്. പത്തൊമ്പത് പേർ പഠിക്കാനെത്തിയ ആദ്യബാച്ചിലെ കോഴ്സ് പൂർത്തിയാക്കിയ പതിനാലു പേരയും ഫലം വന്നയുടനെ കോയമ്പത്തൂരിലെ ഏസ്ടെക്ക് ഗ്രൂപ്പ് ഓഫ് കമ്പനീസാണ് പരീക്ഷയും അഭിമുഖവും നടത്തി റിക്രൂട്ട് ചെയ്തത്. പ്രാരംഭശമ്പളമായി പതിനയ്യായിരം രൂപയാണ് നൽകുന്നതെന്നും കമ്പനി അറിയിച്ചു. വർഷങ്ങളായി തിരുവനന്തപുരം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ കീഴിലാണ് മരിയൻ ക്രാഫ്റ്റ് & ആർട്സ് സെന്റർ ഓഫ് എക്സലൻസ് സ്ഥാപിച്ചു, പ്രവർത്തിച്ചുവരുന്നത്. ആദ്യ ബാച്ച് ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് വിജയകരമായി കോഴ്സ് പൂർത്തിയാക്കിയത്. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന SKILLSONICS എന്ന സ്ഥാപനമാണ് കോഴ്സുകൾ നടത്തിയതും SWISSMEM NSDC സർട്ടിഫിക്കറ്റു നൽകിയതും.
ഒരു വർഷ ദൈർഘ്യമുള്ള രണ്ടു കോഴ്സ്കൾ (പ്രൊഡക്ഷൻ ടെക്നീഷ്യൻ ഇലക്ട്രിക്കൽ കോഴ്‌സും പ്രൊഡക്ഷൻ ടെക്നിക്കൽ വെൽഡിംഗ് & ഫാബ്രിക്കേഷൻ കോഴ്‌സും) ഇവിടെ നടന്നുവരുന്നത്. സ്വിസ്സ് അംഗീകാരമുള്ള കോഴ്സുകളാണിവ.