കഴക്കൂട്ടം: മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ ഉന്നതവിദ്യാഭ്യാസ പദ്ധതിയായ M.touch (Marian touch) മരിയൻ എന്‍ജിനീയറിംഗ് കോളേജിൽ തുടക്കം കുറിച്ചു. മേയ് 02 വ്യാഴാഴ്ച കോളേജ് ക്യാമ്പസിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ റൈറ്റ്. റവ. ഡോ. ക്രിസ്തുദാസ് ആർ പദ്ധതി ഉദ്ഘാടനം ചെയ്തു. അതിരൂപതയിലെ അച്ചനും അമ്മയും നഷ്ടപ്പെട്ട കുട്ടികളാണ് പദ്ധതിയുടെ ഗുണഭോക്താക്കാൾ.
ഗുണഭോക്താവായി കണ്ടെത്തുന്ന കുട്ടികൾ അഞ്ചാം ക്ലാസ് മുതൽ പദ്ധതിയുടെ ഭാഗമാകും. ഇവർക്ക് ഉന്നതവിദ്യാഭ്യാസ പ്രാപ്തി കൈവരിക്കാനുള്ള പരിശീലനം അഞ്ചാം ക്ളാസ് മുതൽ ലഭ്യമാക്കി തുടങ്ങും. ഒപ്പം ഇവരുടെ ശാരീരിക, മാനസിക, സാമ്പത്തിക ആദ്ധ്യാത്മിക വളർച്ച ഉറപ്പാക്കുന്ന അനുധാവന പ്രവൃത്തികളും കൂടിവരവുകളും നിശ്ചിത ഇടവേളകളിലായിനടക്കും. ഈയൊരു പ്രക്രിയയിലൂടെ കുട്ടികളെ ഉന്നത വിദ്യാഭ്യാസത്തിലെത്തിക്കുന്നതാണ് M.touch പദ്ധതി. അതിരൂപതയിലെ മുപ്പത്തിയഞ്ചോളം ഗുണഭോക്താക്കളായ കുട്ടികൾ പരിപാടിയിൽ സന്നിഹിതരായിരുന്നു. മരിയിൻ എന്‍ജിനീയറിംഗ് കോളേജ് & മരിയൻ ആർക്കിടെക് കോളേജ് മാനേജ്മെന്റ്, സ്റ്റാഫ്, വിദ്യാർത്ഥികൾ ചേർന്നാണ് മറ്റ് സ്ഥാപനങ്ങൾക്ക് മാതൃകയാക്കാവുന്ന ഈ മഹനീയ പദ്ധതിക്ക് നേതൃത്വം നൽകുന്നത്.