മത്സ്യത്തൊഴിലാളികളുടെ അതിജീവന സമരം 95 ദിവസങ്ങൾ പിന്നിടുന്നു. സമരമുഖത്ത് ആവേശ പ്രതിഷേധം നയിച്ച് അൽമായ സംഘടനകൾ കെ. എൽ.സി. എ., കെ. എൽ.സി.ഡബ്ള്യൂ. എ. തുടങ്ങിയ അൽമായ സംഘടനകളാണ് ഇന്നത്തെ സമരത്തിന് നേതൃത്വം നൽകിയത്. ഇന്നത്തെ സമരത്തിന് അതിരൂപത അൽമായ ശുശ്രൂഷ സമിതി ഡയറക്ടർ ഫാ.മൈക്കിൾ തോമസ് ഉത്ഘാടകനായി.വിഴിഞ്ഞം സമരം 95 ദിവസങ്ങൾ പിന്നിടുമ്പോൾ സമരത്തിന്റെ ആവശ്യങ്ങൾ ചർച്ചയിലൂടെ നടത്തിത്തരാൻ സർക്കാർ ശ്രമിക്കുന്നില്ലെന്നും, മുഖ്യമന്ത്രി കഴിഞ്ഞദിവസം ആറ് ആവശ്യങ്ങളിൽ തീരുമാനമായി എന്ന് പറയുമ്പോൾ ഏതു കാര്യങ്ങളിലൊക്കെ എന്തൊക്കെ തീരുമാനമാണ് ആയത് എന്ന് പറയാൻ മുഖ്യമന്ത്രിയ്ക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചില മന്ത്രിമാരുടെ ഭാഗത്ത് നിന്ന് സമരത്തിന്റെ വീര്യം ഇല്ലാതാക്കുന്നതിന് വേണ്ടി വ്യാജ പ്രചരണങ്ങൾ അഴിച്ചു വിടുന്നെങ്കിലും, സമരത്തിന്റെ ഐക്യം ആർക്കും തകർക്കാൻ സാധിക്കില്ലയെന്നും ഫാ.മൈക്കിൾ തോമസ് പറഞ്ഞു. KLCA തിരുവനന്തപുരം ലത്തീൻ അതിരൂപത പ്രസിഡന്റ് പാടിക് മൈക്കിൾ അദ്ധ്യക്ഷനായി. KLCWA തിരുവന്തപുരം ലത്തീൻ അതിരൂപത പ്രസിഡന്റ് ഷേർളി ജോണി, അതിരൂപതാ എക്സിക്യൂട്ടീവ് അംഗങ്ങൾ, ഫെറോനാ ഭാരവാഹികൾ, ഇടവക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

അപ്പോസ്തലിക് കാർമ്മൽ സന്യാസസഭയുടെ കേരള പ്രോവിൻസിലെ സന്യാസിനിമാർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തി. സിസ്റ്റർ ആൽമ , സിസ്റ്റർ പ്രിൻസി എന്നിവർ സംസാരിച്ചു. റോഡുപരോധ സമരത്തിൽ മീഡിയ വൺ ചാനലിൽ പ്രതികരിച്ച് കേരളമൊട്ടാകെ ശ്രദ്ധയാകർശിച്ച റജീന യൂജിനെ ഫാ. തിയോസേഷ്യസ് ഡിക്രൂസും ഫാ. മൈക്കിൾ തോമസും പൊന്നാട അണിയിച്ച് അനുമോദിച്ചു. KLCA സംസ്ഥാന വൈസ് പ്രസിഡന്റ് ജോസഫ് ജോൺസൺ, ശ്രീ ആന്റണി ആൽബർട്ട് , മേരി പുഷ്പം എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ഫാ. പങ്ക്രിയേഷൻസ്, ഫാ.ഷാജിൽ ജോസ് , ഫാ. സൈറസ് കളത്തിൽ, ഫാ. ദീപക് ആന്റോ, ഫെനിൽ ആന്റെണി, ഷിമ്മി ജോസ്, രവി പാലപൂർ, മേരി ഗ്ലാഡിസ്, സുഷീല എം, ലോറേറ്റ, മേരി തങ്കച്ചൻ, മെർളിൽ, അന്നാമ്മ, ലീല, ജോയി ജെറാർഡ്, ഹെൻഡ് എന്നിവരും സന്നിഹിതരായിരുന്നു.