Join Our WatsApp group
Submit Your News
Saturday, September 19, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry

തീര നിയന്ത്രണ വിജ്ഞാപനംകരട് പ്ലാനിൽ അനിവാര്യമായ മാറ്റങ്ങൾ വരുത്തണമെന്ന് കെഎൽസിഎ

jv-telma-editor by jv-telma-editor
2 May 2023
in Ministry, State, Theera Desham
0
0
SHARES
44
VIEWS
Share on FacebookShare on TwitterShare on Whatsapp

തീര നിയന്ത്രണ വിജ്ഞാപനംകരട് പ്ലാനിൽ തദ്ദേശവാസികളുടെയും തൊഴിലാളികളുടെയും ഭവന നിർമ്മാണ സാധ്യതകൾ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച് കെഎൽസിഎ. ഏറെ നാളായി തീരസമൂഹം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന 2019 ലെ തീര നിയന്ത്രണ വിജ്ഞാപനം സംബന്ധിച്ച കരട് പ്ലാൻ പുറത്തിറക്കിയത് സ്വാഗതർഹമാണെന്നും, അതേസമയം ഇപ്പോൾ തിരുവനന്തപുരം, കൊല്ലം, കോട്ടയം എന്നീ മൂന്ന് ജില്ലകളുടെ മാത്രമായി പുറത്തിറക്കിയ പ്ലാനിൽ തദ്ദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ഭവന നിർമ്മാണം സംബന്ധിച്ച പദ്ധതികൾ ഉൾപ്പെടുത്താത്തത് പ്രശ്നപരിഹാരത്തിനുള്ള അവസരം നഷ്ടപ്പെടുത്തൽ ആണെന്നും കെ എൽ സി എ ഉന്നയിച്ചു.

സംസ്ഥാന ഫിഷറീസ് വകുപ്പ് സമർപ്പിച്ച റിപ്പോർട്ട് പ്രകാരവും, ഈ റിപ്പോർട്ടിനെ തുടർന്നുള്ള കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരവും സുരക്ഷാസംവിധാനങ്ങളും ശുചീകരണ സംവിധാനങ്ങളും ഒരുക്കി തദ്ദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ഭവന നിർമ്മാണം നിയന്ത്രണമേഖലയിലും അനുവദിക്കാവുന്ന തരത്തിൽ പ്ലാൻ ഉണ്ടാകേണ്ടതായിരുന്നു. കരട് പ്ലാനിൽ വന്നാൽ മാത്രമാണ് അന്തിമ പ്ലാനിൽ കേന്ദ്ര വിജ്ഞാപനത്തിൽ ഉൾപ്പെട്ട വരികയുള്ളൂ എന്നും കെ എൽ സി എ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

ശേഷിക്കുന്ന തീരെ ജില്ലകളുടെ കരട് പ്ലാനും എത്രയും വേഗം പുറത്തിറക്കണമെന്നും അങ്ങനെ പുറത്തിറക്കുമ്പോൾ ഫിഷറീസ് വകുപ്പിന്റെ ശുപാർശ പ്രകാരവും കോടതി നിർദ്ദേശിച്ച പ്രകാരവും ഉള്ള ഭവന നിർമ്മാണ സാധ്യതകൾ കൂടി ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് കെഎൽസിഎ ഭാരവാഹികൾ നിവേദനം നൽകി.

ചില പഞ്ചായത്തുകൾ നഗര സ്വഭാവമുള്ളതാക്കി കാണിച്ചു സിആർഇസഡ് 2 പരിധിയിൽ ഉൾപ്പെടുത്തുന്നു എങ്കിലും വിജ്ഞാപനത്തിൽ പറയുന്നത് പ്രകാരവും കോടതി ഉത്തരവ് പ്രകാരവും ഉള്ള ഭവന നിർമ്മാണ സാധ്യതകൾ പ്ലാനിൽ ഉൾപ്പെട്ട് വന്നാൽ മാത്രമാണ് തദ്ദേശവാസികൾക്ക് പൂർണ്ണമായും ഗുണം ഉണ്ടാവുക. ഓരോ തദ്ദേശഭരണകൂടവും കരട് പ്ലാൻ സംബന്ധിച്ച കാര്യങ്ങൾ ജനങ്ങൾക്ക് വിശദീകരിച്ചു കൊടുക്കാനും അവസരം ഉണ്ടാക്കണം. കരട് പ്ലാൻ പരിശോധിക്കുവാനും അഭിപ്രായങ്ങൾ പറയാനും ജനങ്ങളെ സഹായിക്കാൻ പ്രാദേശികമായി വിവിധ ഇടങ്ങളിൽ ജന ജാഗ്രത സദസ്സുകൾ സംഘടിപ്പിക്കുമെന്ന് കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി എന്നിവർ പറഞ്ഞു.

Previous Post

ബിഷപ്പ് ഡോ. അലക്സ് വടക്കുംതല കോട്ടപ്പുറം രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി സ്ഥാനമേറ്റു

Next Post

ഒന്നര നൂറ്റാണ്ടിന്റെ നിറവില്‍ കൃതജ്ഞയർപ്പിച്ച് പാളയം സെന്റ് ജോസഫ് കത്തീഡ്രൽ

Next Post

ഒന്നര നൂറ്റാണ്ടിന്റെ നിറവില്‍ കൃതജ്ഞയർപ്പിച്ച് പാളയം സെന്റ് ജോസഫ് കത്തീഡ്രൽ

No Result
View All Result

Recent Posts

  • നിർമ്മിത ബുദ്ധി; അറിവുണ്ടാകാമെങ്കിലും ‘ഹൃദയം’ ഉണ്ടാകില്ല, നിയന്ത്രണം വേണം
  • ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം
  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
  • തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും ജിംനാസ്റ്റിക്‌സിൽ സംസ്ഥാന ചാമ്പ്യന്മാർ
  • ഒക്ടോബർ മാസം ജപമാലയില്‍ ലോകം ഒരുമിക്കുന്നു; ലക്ഷ്യം ലോകസമാധാനം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • നിർമ്മിത ബുദ്ധി; അറിവുണ്ടാകാമെങ്കിലും ‘ഹൃദയം’ ഉണ്ടാകില്ല, നിയന്ത്രണം വേണം
  • ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം
  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
  • തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും ജിംനാസ്റ്റിക്‌സിൽ സംസ്ഥാന ചാമ്പ്യന്മാർ
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.