കെ. സി. വൈ. എം. പുതുക്കുറിച്ചി യൂണിറ്റ് ഇടവകയിലെ 10 വയസുമുതൽ 35 വയസ്സ് വരെയുള്ളവർക്കായി പെൻസിൽ ഡ്രോയിംഗ്, ഹാൻഡ് റൈറ്റിങ് മത്സരങ്ങൾ സംഘടിപ്പിച്ചു. ജൂൺ 28-ന് നടന്ന മത്സരത്തിൽ ഇടവക കെ. സി. വൈ. എം. ഡയറക്ടർ ഫാ. പ്രമോദ് മത്സരാർത്ഥികൾക്ക് വിജയാശംസകൾ നേർന്നുകൊണ്ട് ഉച്ചക്ക് 3 മണിക്ക് മത്സരങ്ങൾ ആരംഭിച്ചു.
10 മുതൽ 15 വയസ്സ് വരെ ജൂനിയർ, 16 മുതൽ 35 വയസ്സ് വരെ സീനിയർ, എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ഹാൻഡ് റൈറ്റിംഗ് ജൂനിയർ വിഭാഗത്തിൽ 10 പേരും, സീനിയർ വിഭാഗത്തിൽ 8 പേരും മത്സരിച്ചു. പെൻസിൽ ഡ്രോയിംഗ് ജൂനിയർ വിഭാഗത്തിൽ 8 പേരും, സീനിയർ വിഭാഗത്തിൽ 3 പേരും പങ്കെടുത്തു. വിജയികൾക്ക് ഞായറാഴ്ച ദിവ്യബലി മദ്ധ്യേ സമ്മാനങ്ങൾ നൽകുമെന്ന് സംഘാടകർ അറിയിച്ചു.